Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈൻ കുടിച്ചാൽ പലതുണ്ട് കാര്യം

red-wine

ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലാം ഉള്ള ഒരു ഒറ്റമൂലി ഉണ്ട്. അതെന്താണെന്നോ? റെഡ്‌വൈൻ. ദിവസവും ഓരോ ഗ്ലാസ് റെഡ്‌വൈൻ കുടിച്ചാൽ മതി എന്നു പറയുന്നത് ആസ്ട്രേലിയൻ  വൈൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ക്രെയ്ന സ്റ്റോക്കലി ആണ്.

വൈൻ മിതമായ അളവിൽ കഴിക്കുന്നതിനു നിരവധി ഗുണഫലങ്ങൾ ഉണ്ട്

∙ പതിവായി ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ അതായത് ഒന്നോ രണ്ടോ ഗ്ലാസ്സ് വൈൻ കുടിക്കുന്നത് ഹൃദ്രോഗസാധ്യത 30 ശതമാനം കുറയ്ക്കും. എന്നാൽ രണ്ട് ഗ്ലാസ്സിലധികമായാൽ ഹൃദ്രോഗസാധ്യത കൂടും എന്നും പ്രത്യേകം ഓർമിക്കുക.

∙ മദ്യപാനം അർബുദ കാരണമാകുമ്പോൾ റെഡ്‌വൈനിന്റെ ഉപയോഗം വിവിധയിനം അർബുദ സാധ്യത കുറയ്ക്കുന്നു.

∙ അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ റെഡ്‌വൈനിനു കഴിയുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബവൽ കാൻസർ 20 ശതമാനവും ലിംഫോമ 20 മുതൽ 40 ശതമാനം വരെയും കുറയ്ക്കാൻ റെഡ്‌വൈനിന് കഴിയും.

∙ വൈനിൽ ധാരാളം ഫീനോളിക് സംയുക്തങ്ങൾ ഉണ്ട്. അത് അർബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നു.

∙ ആൽക്കഹോളിന്റെ അമിതോപയോഗം തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും. എന്നാൽ റെഡ്‌വൈൻ കുടിക്കുന്നതു മൂലം ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടും.

∙ ചിന്തിക്കാനും മനസ്സിലാക്കാനും ഓർത്തെടുക്കാനും എല്ലാം ഉള്ള കഴിവുകൾ നഷ്ടപ്പെടാതെ തടയാൻ റെഡ്‌വൈനിന് ആകുമെന്നും ക്രെയ്ന പറഞ്ഞു.

∙ റെഡ്‌വൈനിൽ അടങ്ങിയ റെഡ്‍‌വെറാട്രോൾ എന്ന സംയുക്തമാണ് ഈ ഗുണങ്ങൾക്കു പിന്നിൽ.

∙ മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗം, മേധാക്ഷയം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.

Read More : Health and Food