Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ?

olive-oil

പ്രമേഹ രോഗികളുടെ എണ്ണം ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുക വഴി ഭക്ഷണത്തിലും അൽപ്പം ശ്രദ്ധ കൊടുക്കുന്നത് നന്നായിരിരിക്കും.

ഒലിവ് ഓയിൽ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നു പഠനം. ഒലിവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. 

മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ പ്രധാന ഘടകമായ ഒലിവ് ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകമായ ഒലിവ് ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന തന്മാത്രയായ ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ഒലിവിൽ അടങ്ങിയ ഒരു സംയുക്തമായ ഒലിയൂറോപെയ്ൻ സഹായിക്കുമെന്നു പഠനത്തിൽ കണ്ടു.

യുഎസിലെ വിർജീനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിർജീനിയ ടെക്സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ടൈപ്പ് 2 പ്രമേഹം വർധിപ്പിക്കുന്ന ഘടകമായ അമിലിന്റെ ദോഷവശങ്ങളെ ഇല്ലാതാക്കാനും ഈ സംയുക്തത്തിനു കഴിയും. ഇങ്ങനെ രണ്ടു രീതിയിൽ ഒലിയൂറോപെയ്ൻ പ്രമേഹം തടയാൻ സഹായിക്കുന്നു.

ഒലിവ് ഉൽപ്പന്നങ്ങളുടെ ആരോഗ്യ ഗുണങ്ങൾ ശാസ്ത്രീയമായി മനസിലാക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കും. കൂടാതെ പ്രമേഹവും പൊണ്ണത്തടിയും തടയാൻ ചെലവു കുറഞ്ഞ ന്യൂട്രാസ്യൂട്ടിക്കൽ മാർഗങ്ങൾ വികസിപ്പിക്കാനും ഈ പഠനഫലം കാരണമാകും.

ബയോകെമിസ്ട്രി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More : Healthy Food