Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ

foods

സെപ്റ്റംബർ അൽഷിമേഴ്സ് മാസമായും സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനമായും ആചരിക്കുന്നു. ഓർമശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് സ്മൃതിനാശ രോഗം എന്ന അൽഷിമേഴ്സ്. രോഗമുക്തി സാധ്യമല്ലെങ്കിലും ഭക്ഷണ ശൈലിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം.

അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. അവയിൽ ‍ചിലത് ഏതൊക്കെയെന്നു നോക്കാം.

‍കലിഫോർണിയയിലെ ഒരു കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നു കണ്ടു.

പാലുൽപ്പന്നങ്ങൾ, മുളപ്പിച്ച പയർ, കുരുമുളക്, വെള്ളരി മുതലായവയിൽ കാണുന്ന ലെക്റ്റിൻസ് എന്ന പ്രോട്ടീൻ അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവർത്തനമായും തലച്ചോറിന്റെ പ്രവർത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവ അൽഷിമേഴ്സിനെ അകറ്റുന്നു.

ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കാൻ കൂണുകൾ സഹായിക്കുമെന്നു കണ്ടു. കൂണിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

അൽഷീമേഴ്സ് അസോസിയേഷന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ അവതരിപ്പിച്ച പഠനം, മേധാക്ഷയം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളേതെന്നു പറയുന്നു.

ബൗദ്ധിക നാശം തടയാൻ മെഡിറ്ററേനിയൻ‍ ഭക്ഷണ രീതിയും നോർഡിക് ഭക്ഷണരീതിയും സഹായിക്കും. ഈ ഭക്ഷണരീതി പഴങ്ങൾ, പച്ചക്കറികൾ, അണ്ടിപ്പരിപ്പുകള്‍, പയറു വർഗങ്ങൾ ഇവ ഉൾപ്പെട്ടതാണ്. സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളും പ്രൊസസ്ഡ് ഫുഡും, ഇറച്ചി, പൗൾട്രി, പാലുൽപ്പന്നങ്ങൾ ഇവ കുറച്ചു മാത്രം അടങ്ങിയ ഭക്ഷണരീതിയാണിവ.