Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം വരാതിരിക്കാൻ കഴിക്കാം പഴങ്ങളും പച്ചക്കറികളും

Fruits and vegetables

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. പഴങ്ങൾ, പച്ചക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, വാൾനട്ട്, ഞാവൽപ്പഴം, സ്ട്രോബറി, ഹേസൽനട്ട് കൂടാതെ കാപ്പി, ചായ എന്നിവയിൽ പ്രമേഹ നിയന്ത്രണത്തിനാവശ്യമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

പുകവലി, വിദ്യാഭ്യാസം, രക്താദിമർദ്ദം ഉയർന്ന കൊളസ്ട്രോൾ നില, പ്രമേഹ കുടുംബ ചരിത്രം ഇതിനെല്ലാമുപരി ബോഡിമാസ് ഇൻഡക്സ് (BMI) ഈ ഘടകങ്ങളെല്ലാം പരിശോധിച്ച ശേഷവും നിരോക്സീകാരികൾ (anti oxidants) പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നതായി കണ്ടുവെന്നു പഠനത്തിനു നേതൃത്വം നൽകിയ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസേർച്ചിലെ ഫ്രാൻസിസ്ക റൊമാന മാൻസിനി പറയുന്നു.

15 വർഷക്കാലം 64223 സ്ത്രീകളിൽ പഠനം നടത്തി. പഠനത്തിൽ പങ്കെടുക്കുമ്പോൾ എല്ലാവരും പ്രമേഹം വരാനുള്ള സാധ്യത ഇല്ലാത്തവരായിരുന്നു. വ്യത്യസ്ത ഭക്ഷണങ്ങളോട് ഇവർക്കുള്ള താൽപര്യമനുസരിച്ച് ഓരോരുത്തരുടെയും ഡയറ്ററി ആന്റി ഓക്സിഡന്റ് കപ്പാസിറ്റി അളന്ന് ഒരു ഡേറ്റാബേസ് തയാറാക്കി.

ഭക്ഷണത്തിൽ നിരോക്സീകാരികളുടെ അളവ് കൂടുന്നതനുസരിച്ച് പ്രമേഹം വരാനുള്ള സാധ്യത ഇല്ലാതാക്കുന്നതായി പ്രമേഹ പഠനത്തിനായുള്ള യൂറോപ്യൻ അസോസിയേഷൻ ജേണലായ ഡയബറ്റോളോജിയയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കുറഞ്ഞ സ്കോർ നേടിയവരെ അപേക്ഷിച്ച് ആന്റി ഓക്സിഡന്റ് സ്കോർ കൂടുതലുള്ളവർക്ക് പ്രമേഹ സാധ്യത 27 ശതമാനം കുറവാണെന്നു കണ്ടു.‌

കലോറി വളരെ കുറഞ്ഞ ഭക്ഷണവും ടൈപ്പ് 2 പ്രമേഹം കുറയ്ക്കും എന്ന് സെൽ മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും പറയുന്നു.

Read More : Health News