Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോട്ടീന്‍ കൂടുതല്‍ കഴിച്ചാല്‍ സംഭവിക്കാവുന്ന 7 കാര്യങ്ങൾ

protein-foods

പോഷകസമ്പന്നമായ ആഹാരസാധനങ്ങള്‍ ധാരാളം കഴിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതു തന്നെ. പക്ഷേ അധികമായാലോ?  നമ്മുടെ ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ശരീരത്തെ ആരോഗ്യപൂര്‍ണവും ഫിറ്റായും സംരക്ഷിക്കാൻ ഇത് ആവശ്യവുമാണ്. പ്രോട്ടീൻ അധികമായാൽ അതെങ്ങനെ ശരീരത്തെ ബാധിക്കുമെന്നു നോക്കാം.

ആര്‍ ഡി എ (Recommended Dietary Allowance)

എന്താണ് ഈ ആര്‍ ഡി എ? നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ അളക്കുന്നത് ഈ ആര്‍ ഡി എ അനുസരിച്ചാണ്. ഇതുപ്രകാരം ഒരു കിലോഗ്രാമിന് 0.8 ഗ്രാമാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍. അങ്ങനെ നോക്കിയാല്‍ 50-60 ഗ്രാം പ്രോട്ടീനാണ് ഒരു ദിവസം ആവശ്യം വരുന്നത്. 30 ഗ്രാമില്‍  കൂടുതല്‍ പ്രോട്ടീന്‍ ഒരേസമയം നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാനും സാധിക്കില്ല. അതിനാല്‍ത്തന്നെ 50 ഗ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്തിയാല്‍ അത് ഉപയോഗിക്കപ്പെടാതെ പോകുകയാണ് ചെയ്യുക. 

ദന്തരോഗങ്ങള്‍ 

കെറ്റോ ഡയറ്റ്, അറ്റ്‌കിന്‍സ് ഡയറ്റ് അങ്ങനെ പലതരത്തിലെ ഡയറ്റ് പ്ലാനുകള്‍ ഇപ്പോഴുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ആഹാരം ധാരാളം അടങ്ങിയതാണ് ഈ വക ഡയറ്റുകള്‍. എന്നാല്‍ ഇവയുടെ പോരായ്മ എന്തെന്നാല്‍ ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞ അളവില്‍ ഇതില്‍  ഉള്‍പ്പെടുന്നു എന്നതാണ്. അങ്ങനെ വരുമ്പോള്‍ ശരീരം ഉള്ളില്‍ നിന്നുതന്നെ കൂടിയ അളവില്‍ ഫാറ്റ് പിന്‍വലിക്കാന്‍ ആരംഭിക്കും. ഇതിന്റ ഫലമായി കെറ്റോണ്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിപ്പെടുന്നു. ഇത് വായ്‌നാറ്റത്തിനു കാരണമാകും.  

മൂഡ്‌ സ്വിങ്സ്

പ്രോട്ടീന്‍ ധാരാളമായി കഴിക്കുന്നതിന്റെ ഒരു പ്രധാനപ്രശ്നമാണ് വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍. അത് കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് ആണ് ശരീരത്തിലെ ഗ്ലൂക്കോസിനെ എനര്‍ജിയായി പരിണമിക്കാന്‍ സഹായിക്കുന്നത്. എനര്‍ജിയുടെ കുറവ് മൂലം ക്ഷീണം അനുഭവപ്പെടുകയും അത് വൈകാരികമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

അമിതവണ്ണം 

അമിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ വേണ്ടി മാംസവും പ്രോട്ടീന്‍ ഷേക്കുകളുമെല്ലാം കുടിക്കുന്നവര്‍ ഓര്‍ക്കുക അവ നിങ്ങളെ പൊണ്ണത്തടി വയ്ക്കാനാകും സഹായിക്കുക.

ക്ഷീണം 

ഓഫിസില്‍ ജോലി ചെയ്യുമ്പോഴോ മറ്റെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുമ്പോഴോ ഒന്നിലും ശ്രദ്ധചെലുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ടോ ?  എങ്കില്‍ ഉറപ്പിച്ചോളൂ, ഇതിനു പിന്നിലെ കാരണം അമിത അളവിലെ പ്രോട്ടീന്‍ തന്നെ. അമിതയളവില്‍ പ്രോട്ടീന്‍ എടുക്കുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കുറയ്ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നു. ഇതാണ് ഈ ക്ഷീണത്തിന്റെ കാരണം.

ദേഷ്യം, വിശപ്പ്‌ 

ദേഷ്യവും വിശപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? തീര്‍ച്ചയായും ഉണ്ട്. പ്രോട്ടീന്‍ മാത്രമടങ്ങിയ ഭക്ഷണം ശീലമാക്കുമ്പോള്‍ ശരീരം കൂടുതല്‍ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് , ഫാറ്റ്, മിനറലുകള്‍, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവ ആവശ്യപ്പെടും. ഇതു ലഭിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും വിശപ്പ്‌ കൂടും. ഇതുതന്നെ നിങ്ങളുടെ ദേഷ്യത്തിനും കാരണം.

ദഹനപ്രശ്നങ്ങള്‍ 

നാരുകള്‍ അടങ്ങിയ ഭക്ഷണം കുറച്ചു പ്രോട്ടീന്‍ ധാരാളം ഉള്ളില്‍ ചെല്ലുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും.

ദാഹം 

അമിതഅളവിലെ പ്രോട്ടീന്‍ നിങ്ങളുടെ വൃക്കകള്‍ക്ക് നല്‍കുന്നത് അമിതജോലിയാണ് . വൃക്കകളുടെ പ്രവര്‍ത്തനം ഏറുമ്പോള്‍ അത് ശരീരത്തിലെ ജലാംശം വലിച്ചെടുക്കും. ഇത് അമിത ദാഹത്തിനും  ക്ഷീണത്തിനും  കാരണമാകും.

Read More : Healthy Food