Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലിന്റെ ഗുണമറിഞ്ഞാൽ ആട് ഒരു ഭീകരജീവി തന്നെ

milk

ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയാണ്. എന്നാൽ പശുക്കളെക്കാൾ എത്രയോ ഗുണമേൻമയും ഉപയോഗവും ഉള്ളവയാണ് നമ്മുടെ നാട്ടിലെ 'അജസുന്ദരി'കളുടെ പാല്. എന്നാൽ അതു പലർക്കും ​അറിയില്ല. ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ആട്ടിൻപാലിന്റെ ഉപഭോഗം എന്നാണ് കണക്കുകൾ. ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനാണ് ആട്ടിൻപാൽ കൂടുതൽ ഉപയോഗിക്കുന്നത്. 

ആട്ടിൻ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിന്റെ ഘടകങ്ങളാണ്. മറ്റു പാൽ വസ്തുക്കളെക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പശുവിൻ പാലിനെക്കാൾ ഉത്തമം ആ‌ട്ടിൻ പാലാണ് . പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയുടെ കാര്യത്തിലും ആട്ടിൻ പാലിന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെ. ആട്ടിൻ പാലുപയോഗിച്ചാലുള്ള ഗു‌ണങ്ങൾ ഇതാ.

∙ലാക്ടോസിന്റെ അംശം– ആട്ടിൻ പാലിൽ പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിൻ പാലിലുള്ള ലാക്ടോസിന്റെ അംശം.

∙ദഹിക്കാൻ എളുപ്പം– ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പശുവിൻ പാലിനെക്കാൾ ഉപയോഗിക്കാന്‍ നല്ലത് ആട്ടിൻ പാലാണ്. ക‌ട്ടിയുള്ള ഭക്ഷ്യവസ്തുക്കൾ പോലും ആട്ടിൻ പാലിന്റെ അംശത്തിൽ പെട്ടെന്നു ദഹിക്കും.

∙കൊളസ്ട്രോൾ നിയന്ത്രിക്കും– ആട്ടിൻപാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം

∙കൂടുതൽ നല്ല വിഭവങ്ങള്‍– ആട്ടിൻപാലുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ കൂടുതൽ മികച്ചതായിരിക്കും. നിര്‍മാണത്തിന്റെ സമയത്ത് തന്നെ മഞ്ഞ ബീറ്റാകരോട്ടീൻ വിറ്റമിൻ എ ആയി മാറുന്നതിനാൽ ആട്ടിന്‍ പാലിൽ നിന്നുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല വെള്ളനിറം ലഭിക്കുന്നു. 

∙രുചിയിൽ മാറ്റമില്ല; കുട്ടികൾക്ക് അത്യുത്തമം– പശുവിൻ പാലിനെക്കാൾ ഏറെ ഗുണമുള്ളതാണ് ആട്ടിൻ പാൽ. രുചിയുടെ കാര്യത്തിലും പശുവിൻപാലുമായി ഏറെ വ്യത്യാസമില്ല. കുട്ടികൾക്ക് പതിവായി ആട്ടിൻ പാൽ നൽകുന്നത് ഉറച്ച ശരീരവും ബുദ്ധിയും ഉണ്ടാകാൻ ഉപകരിക്കും.

Read More : Healthy Food