Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോറടിക്കാതെ കഴിക്കാം പച്ചക്കറികൾ

vegetables

പച്ചക്കറികൾ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് മിക്കവർക്കും അറിയാം. എന്നാലും രുചിക്കുറവിന്റെ പേരു പറഞ്ഞ് പല കുട്ടികളും പച്ചക്കറികൾ വേണ്ടത്ര കഴിക്കാറില്ല. പച്ചക്കറികൾ ബോറടിക്കാതെ എങ്ങനെ കഴിക്കാം എന്നതു സംബന്ധിച്ച് ഡയറ്റീഷ്യന്മാർ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാം

∙ഡെസേർട്ട് വെജിറ്റബിൾസ്– ഡെസേർട്ടിന് പച്ചക്കറികളോ എന്ന് അതിശയിക്കണ്ട. ഡെസേർട്ടിൽ പഴങ്ങൾക്കു പകരം പച്ചക്കറികൾ ചേർത്തു നോക്കൂ. ഉദാഹരണത്തിന് ഐസ്ക്രീമിനൊപ്പം കാരറ്റ്, ബീറ്റ്‍റൂട്ട്, കുക്കുമ്പർ തുടങ്ങിയ പച്ചക്കറികൾ പരീക്ഷിക്കാം.

∙സ്വീറ്റ് സാലഡ്– സാലഡ് രൂപത്തിൽ പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്. അതിന് അൽപം മധുരം കൂടിയായാലോ. കുട്ടികൾക്ക് വളരെ ഇഷ്ടമാകും. പച്ചക്കറികൾ അരിഞ്ഞ് പഞ്ചസാര ലായനിയിൽ കുതിർത്ത് വേവിച്ചോ വേവിക്കാതെയോ സ്വീറ്റ് സാലഡ് തയാറാക്കാം.

∙ ലസ്സി വെജിറ്റബിൾസ്– തൈരിൽ മധുരം ചേർത്ത് ആദ്യം ലസ്സി തയാറാക്കുക. ഇതിലേക്ക് പച്ചക്കറികൾ അരിഞ്ഞ് സ്വീറ്റ് സോസ് ചേർത്ത് കഴിക്കാം

∙പിസ, ബർഗർ വെജിറ്റബിൾസ്– പിസയും ബർഗറും ഇഷ്ടപ്പെടാത്ത കുട്ടികളില്ല. സ്കൂളിലേക്ക് സ്നാക്ക്സ് തയാറാക്കുമ്പോൾ പച്ചക്കറികൾ ധാരാളമായി ചേർത്ത പിസയും ബർഗയും കൊടുത്തയയ്ക്കാം. മീറ്റ് മസാല ചേര്‍ത്ത് തയാറാക്കിയാൽ കുട്ടികളുടെ കണ്ണിൽ പൊടിയിടാം

∙ നാലുമണിപ്പലഹാരം– പച്ചക്കറികൾ പുഴുങ്ങി ബജി രൂപത്തിലാക്കി സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾക്കു കൊടുത്തുനോക്കൂ. സോസ് കൂട്ടി കഴിച്ചാൽ രുചി കൂടും.

∙സൂപ്പ്, ജ്യൂസ്– പച്ചക്കറികളുടെ രുചി നേരിട്ടറിയാൽ ജ്യൂസ് രൂപത്തിൽ കഴിക്കാം. താൽപര്യമില്ലെങ്കിൽ പുഴുങ്ങി വേവിച്ചുടച്ച് സൂപ്പ് തയാറാക്കാം. 

Read More : Healthy Food