കുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ ബദാമും വാൾനട്ടും

almond-walnut
SHARE

ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാണ് കുടലിലെ അർബുദം. മൂന്നാം സ്ഥാനമാണിതിനുള്ളത്. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ സാധിക്കും. വീണ്ടും അർബുദം വരുന്നതിനെ തടയാൻ ഇതുമൂലം സാധിക്കും. ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സിച്ചാൽ പൂർണമായും സുഖപ്പെടുത്താവുന്ന ഒന്നാണ് കുടലിലെ അർബുദം. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാൽ ഒരു പരിധി വരെ അർബുദം വരാതെ തടയാം.

അണ്ടിപ്പരിപ്പുകളുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. കുടലിലെ അർബുദം ബാധിച്ചവരിൽ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാൽ അർബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടലിലെ അർബുദം ബാധിച്ച 862 പേരിൽ അരവർഷക്കാലം നീണ്ട പഠനം നടത്തി.

ആഴ്ചയിൽ ഒന്നോ രണ്ടോ ഔൺസ് നട്സ് കഴിച്ചവരിൽ 42 ശതമാനം പേർക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേർക്ക് രോഗം മാറിയതായും കണ്ടു.

ഭക്ഷണവും ജീവിതശൈലിയും നിയന്ത്രിച്ചാൽ കുടലിലെ അർബുദം വരാതെ തടയാമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ആരോഗ്യമേകുന്ന അണ്ടിപ്പരിപ്പുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനാരോഗ്യകരമായ നിലയിൽ എത്തിക്കുകയും ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് ഇൻസുലിൻ പ്രതിരോധം ആണ്.

പൊണ്ണത്തടി, വ്യായാമമില്ലായ്മ അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതായി കുടലിലെ അർബുദം ബാധിച്ചവരിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

നട്സ് കഴിക്കുന്ന ശീലം, ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും കുടലിലെ അർബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

നിലക്കടലയേക്കാൾ ഗുണകരം ട്രീ നട്ടുകളായ ബദാം, വാൾനട്ട്, ഹേസൽ നട്ട്, പെക്കൺ, അണ്ടിപ്പരിപ്പ് (Cashew nut) ഇവയാണെന്നും പഠനം പറയുന്നു.

Read More : ആരോഗ്യവാർത്തകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA