ADVERTISEMENT

ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങളെ അകറ്റാൻ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ സാധിക്കും. ടൈപ്പ് 2 പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഈ രോഗങ്ങളുടെ സങ്കീർണതകളെ കുറയ്ക്കുന്നതിനും ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. നട്സ്, സീഡ്‌സ് ഇവ പോഷകസമ്പുഷ്ടവും ആരോഗ്യകരവുമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്.

ശരീരത്തിന് ആരോഗ്യം നൽകുന്ന ഇവ ആരോഗ്യകരമായ ചർമം, തലമുടി, ശരീരഭാരം കുറയ്ക്കൽ, പ്രമേഹനിയന്ത്രണം ഇവയ്ക്കു സഹായിക്കും. ഇത്തരത്തിൽ വാൾ നട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതെങ്ങനെ എന്ന്  നോക്കാം. 

കുതിർത്ത വാൾനട്ട് കഴിച്ചാൽ ?

കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് കുറയ്ക്കാൻ നാരുകൾ സഹായിക്കും. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. 15 മാത്രമാണ് വാൾനട്ടിന്റെ  GI. അതുകൊണ്ടുതന്നെ ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ്. ഇൻസുലിൻ പ്രതിരോധം ഉണ്ടാകാൻ വാൾനട്ട്  സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അങ്ങനെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നു. 

നട്സ് കഴിക്കും മുൻപ് കുതിർക്കുന്നത് ദഹനത്തിനു  സഹായിക്കും. നട്സിലും സീഡ്‌സിലുമെല്ലാം ചില എൻസൈമുകളുണ്ട്. ഇവ ദഹിയ്ക്കാൻ പ്രയാസമാകും. അതുകൊണ്ട് ഇവ കുതിർക്കുന്നത് ദഹനം എളുപ്പമാക്കും. 

മറ്റ്  ഗുണങ്ങൾ 

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ  കൊഴുപ്പുകൾ ഉണ്ട്. ഇവ കൊളസ്‌ട്രോൾ കുറച്ച്  ഹൃദയാരോഗ്യമേകുന്നു. 

വാൾനട്ട് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.

നട്സുകൾക്ക് കാൻസർ സാധ്യത തടയാൻ കഴിവുണ്ടെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.

English Summary : Health benefits of walnut, Diabetes preventing foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com