Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീഫ് : ഗുണമോ, ദോഷമോ?

beef

എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്നതും കേൾക്കുന്നതുമെല്ലാം ബീഫ് കഥകൾ. ബീഫിന്റെ പേരിൽ എന്തെല്ലാം പൊല്ലാപ്പുകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എന്തിന് അന്യന്റെ അടുക്കളയിൽ വരെ കയറി പരിശോധന നടന്നു. ബീഫ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്നു നോക്കാം.

ബീഫ് പ്ലസ്‌

നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഹീം അയൺ ബീഫിൽ ധാരാളമുണ്ട്. ഇതു വിളർച്ച(അനീമിയ) തടയാൻ സഹായിക്കും. ഇതിനായി മിതമായ അളവിൽ ബീഫ് കഴിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും.

ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്ക്കു സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.

ബീഫിലെ ബി12 വൈറ്റമിനുകൾ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനു സഹായിക്കും. ഞരമ്പ്, തലച്ചോർ തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇത് അത്യാവശ്യം വേണ്ട ഘടകമാണ്.

വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്ക് ബീഫിലുണ്ട്.

പ്രോട്ടീൻ നിർമിക്കുന്നതിനു സഹായിക്കുന്ന ഒൻപത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.

ബീഫ് മൈനസ്

ശരീരത്തിന് ഏറെ ഹാനികരമായ പൂരിതകൊഴുപ്പുകൾ ബീഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കൊളസ്ട്രോൾ ഉള്ളവർ ബീഫ് സൂക്ഷിച്ചുവേണം കഴിക്കാൻ. ബീഫിൽ കൊളസ്ട്രോൾ അളവ് കൂടുതലാണ്.

സോസേജ് പോലുള്ള സംസ്കരിച്ച മാംസത്തിന്റെ നിരന്തര ഉപഭോഗം കോളറെക്ടറൽ കാൻസറിനു( വൻകുടലിന് അറ്റത്ത് ഉണ്ടാകുന്ന കാൻസർ) കാരണമാകാറുണ്ട്.

ബീഫിൽ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പ്, കാൽസ്യം തുടങ്ങിയവ ഹൃദയാഘാതത്തിനു കാരണമാകും.

പ്രമേഹരോഗികളും ബീഫ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം

വിവരങ്ങൾക്കു കടപ്പാട്

ശാലിനി വി

സീനിയർ ഡയറ്റീഷൻ

മെട്രോ ഇന്റർനാഷനൽ കാർഡിയാക് സെന്റർ, കാലിക്കറ്റ്