Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് കുറഞ്ഞാൽ?

x-default

ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. പലരും ഇവയെക്കുറിച്ച് കേട്ടിട്ടുണ്ടാവും എന്നിരുന്നാലും ഒട്ടുമിക്കയാളുകൾക്കും ഇവയുടെ പ്രാധാന്യം ഉപയോഗം എന്നിയെക്കുറിച്ച് അറിയില്ല. ഇവ essential Fatty acid ഗണത്തിൽ വരുന്നവയാണ്. അതായത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഇവ ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി നമുക്ക് ലഭ്യമാകുന്നത് ഭക്ഷണത്തിൽ കൂടിമാത്രമാണ്.

കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3  Fatty acid . ഇവയിൽ 3 എണ്ണമാണ് ഏറ്റവും പ്രധാന്യമർഹിക്കുന്നത്.

1. ALA(Alpha- linolenic Acid)
2. DHA(decosahexa enic acid)
3. EPA(Eicosa pentaenoic acid)

ALA സസ്യങ്ങളിലും DHA യും EPA യും മത്സ്യമാംസ്യാധികളിലും ആൽഗകളിലുമാണ് കാണപ്പെടുന്നത്.

DHA കണ്ണിന്റെ റെറ്റിനയിലെ ഒരു പ്രധാന ഘടകമാണ്. ഇവ Muscular attenuation തടഞ്ഞു കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു. കുട്ടികളിലെ ബ്രെയിൻ വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 Fatty acid അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിനു ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവയും പെരുമാറ്റവൈകല്യവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

മേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യവും ഒമേഗ 3  Fatty acid യുമായി അടുത്ത ബന്ധമുണ്ട്. ആഴ്ചയിൽ 2 തവണ ഫാറ്റി ഫിഷ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ ഒമേഗ 3  Fatty acid ഉൾപ്പെടുത്തുന്നത് ലൈവ് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

കുട്ടികളിൽ കാണപ്പെടുന്ന attention deficit hyperactivity disorder ന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ശ്രദ്ധ വർദ്ധിപ്പിക്കാനും ഇവയ്ക്കു കഴിയും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്ന കുട്ടികളിലും യുവാക്കളിലും ആസ്മയുടെ സാധ്യത കുറയും. ഇവ കൂടാതെ ത്വക്കിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനും അകാല വാർധക്യം അകറ്റാനും ഇവ അടങ്ങിയ ഭക്ഷണം ഉത്തമമാണ്.

അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാൾനസ്, സൊയാബീൻ, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും ഒമേഗ 3  Fatty acid ഉണ്ട്.

ചെറിയ കുട്ടികളിൽ മുലപ്പാലിൽ കൂടിയും സപ്ലിമെന്റ്സ് വഴിയും ഇവ ലഭ്യമാണ്. മത്സ്യങ്ങളിൽ മെർക്കുറിയുടെ സാനിധ്യം ഉണ്ടാകാൻ ഇടയുള്ളതിനാൽ ഇവർക്ക് അമിതമായി മീൻ കൊടുക്കേണ്ട ആവശ്യമില്ല. ഒമേഗ 3  Fatty acid അടങ്ങിയ ആഹാരങ്ങൾ വയറു കമ്പിക്കൽ, ഗ്യാസ് കെട്ടൽ, പുളിച്ചുതികട്ടൽ എന്നിവ ചിലരിൽ ഉണ്ടാക്കാറുണ്ട്. ബ്ലഡ് തിന്നർ മെഡിസിൽ എടുക്കുന്നവരും പ്രമേഹമുള്ളവരും ഒമേഗ 3  Fatty acid Supplement ഡോക്ടറുടെയോ ഡയറ്റിഷന്റെയോ ഉപദേശ പ്രകാരമേ എടുക്കാവൂ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.