Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർക്ക് ചോക്ക്‌ലേറ്റ് കഴിച്ചാൽ?

dark-chocolate

ചോക്ക്‌ലേറ്റ് കൊതിയന്മാരുടെ ശ്രദ്ധയ്ക്ക്. ചോക്ക്‌ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഇനി വേണ്ട. ചോക്ക്‌ലേറ്റിൽ അടങ്ങിയ കൊക്കോ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വാഷിങ്ടണിൽ നടന്ന പഠനം കണ്ടെത്തിയിരിക്കുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്. വൈറ്റ് ചോക്ക്‌ലേറ്റ് ഒഴിവാക്കണം. ഡാർക്ക് ചോക്ക്‌ലേറ്റിൽ ആണ് ഫ്ലവനോൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഡാർക്ക് ചോക്ക്‌ലേറ്റ് ഇനി എത്രവേണമെങ്കിലും കഴിച്ചോളൂ.

ചോക്ക്‌ലേറ്റ് പതിവായി കഴിക്കുന്നവരിൽ ആണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയത്. ചോക്ക്‌ലേറ്റ് കഴിക്കാത്തവരുടെയും കഴിക്കുന്നവരുടെയും ഹൃദയാരോഗ്യം തമ്മിൽ ആദ്യം താരതമ്യ പഠനം നടത്തി. ചോക്ക്‌ലേറ്റിൽ തന്നെ ഡാർക്ക് ചോക്ക‌ലേറ്റ് കഴിക്കുന്നവർക്ക് താരതമ്യേന മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയത്തിന് കൂടുതൽ ആരോഗ്യം നിലനിർത്താൻ കഴിയുന്നതായി കണ്ടെത്തി. ഇവരിൽ ഇൻസുലിൻ ഉൽപാദനം ക്രമീകരിച്ച തോതിൽ മാത്രമാണു നടക്കുന്നത്. അമിതമായ അളവിൽ ഗ്ലൂക്കോസ് ഉൽപാദിപ്പിക്കുന്നില്ലെന്നു കണ്ടെത്തി. ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നതിനും ഇതു സഹായിക്കുന്നു.

കൊക്കോ പൗഡർ അടങ്ങിയ പാനീയങ്ങളേക്കാൾ ഡാർക്ക് ചോക്ക്‌ലേറ്റുകൾ ആണു ഇത്തരത്തിൽ ഗുണകരമായ മാറ്റങ്ങൾ ഹൃദയത്തിനു നൽകുന്നതെന്നും വ്യക്തമായി. വൈറ്റ് ചോക്ക്‌ലേറ്റ് കഴിക്കുന്നവരിൽ പ്രകടമായ പ്രയോജനങ്ങൾ കണ്ടെത്താനായില്ല; എന്നു കരുതി ചോക്ക്‌ലേറ്റ് ഒരു ശീലമാക്കേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു. ശരിയായ അളവിൽ വ്യായാമം ചെയ്യുന്നവരിൽ മാത്രമാണ് ഡാർക്ക് ചോക്ക്‌ലേറ്റ് പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തുന്നത്. 

Your Rating: