Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണക്കമീനും മീൻ അച്ചാറും കഴിക്കണോ?

dried-fish

മീൻ ഉണക്കാനായി ഉപ്പ് ധാരാളം ചേർക്കുന്നതിനാൽ ഉപ്പിന്റെ അംശം വളരെ കൂടുതലാണ്. മീനിന്റെ മണവും ഗുണവും നിലനിർത്തുന്നതിനായി മറ്റു പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നതിനാൽ ഉണക്കമീൻ പതിവാ‍ക്കുന്നത് ആരോഗ്യകരമല്ല. മാത്രമല്ല ഇത് ഉണക്കുന്ന സാഹചര്യങ്ങൾ വൃത്തിഹീനമാണെന്ന് സമീപകാലത്തു വാർത്തകൾ വന്നിരുന്നല്ലോ. രക്താതിസമ്മർദരോഗികൾ ഉണക്കമീൻ ഒഴിവാക്കണം. മീൻഅച്ചാറും അമിതമായി ഉപയോഗിക്കുന്നതു നല്ലതല്ല. മീൻ പോഷകസമൃദ്ധമാണെങ്കിലും എണ്ണ, ഉപ്പ്, മുളക് ഇവ അച്ചാറിൽ കൂടുതലാണല്ലോ.

കപ്പയും മീനും പിന്നെ മൺച‌ട്ടിയിലെ കറിയും

അധ്വാനിക്കുന്ന ആളുകൾക്ക് ഏറ്റവും ഊർജദായകമായ ആ രുചിക്കൂട്ട് ഏതാണ്? കപ്പയും മീനും തന്നെ. കൊഴുപ്പു വളരെ കുറഞ്ഞതും നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതും അന്നജസമൃദ്ധവുമായ കപ്പയ്ക്കൊപ്പം പച്ചമീൻ കഴിക്കുമ്പോൾ ധാരാളം പ്രോട്ടീൻ ലഭിക്കുന്നു ശരീരത്തിനു വേ‍ണ്ട അന്നജവും പ്രോട്ടീനും നൽകുന്ന കപ്പയും മീനും ലോകത്തെവിടെയ‍ായ‍ാലും മലയാളിയുടെ പ്രിയഭക്ഷണമാണ്. അതുപോലെ മൺചട്ടിയിലെ മ‍ീൻകറിയുടെ രുചിയും പറഞ്ഞുതീർക്കാനാകില്ല. ചട്ടിയിൽ പാകപ്പെടുത്തുന്ന മീൻ പെട്ടെന്നു ചീത്തയാകില്ല എന്നതാണ് അത‍ിന്റെ മേൻമ. പുളിയും മറ്റും ചേർക്കുന്ന മീൻകറി അലുമിനിയം പോലുള്ള പാത്രങ്ങളിൽ പാകം ചെയ്താൽ രാസപ്രതിപ്രവർത്തനമുണ്ടാകാനിടയുണ്ട്. മൺചട്ടി ഏറെ സുരക്ഷിതമാണ്.