Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊഴുപ്പ് കൂടിയ പാൽ തന്നെ കുടിക്കണം, കാരണം?

drinking-milk

കുട്ടികൾ പാലുകുടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് എല്ലാവർക്കും തന്നെയറിയാം. കൊഴുപ്പു കൂടിയത്, ഭാഗികമായി നീക്കിയത്, പൂർണമായി നീക്കിയത് എന്നിങ്ങനെ പലതരം പാലുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽ എങ്ങനെയുള്ള പാലാണ് അവർക്ക് നൽകേണ്ടതെന്ന കാര്യത്തിൽ പലർക്കും സംശയമാണ്. അമിതവണ്ണമുണ്ടാകുമെന്ന് പേടിച്ച് പല മാതാപിതാക്കളും കൊഴുപ്പുള്ള പാല് കുട്ടികൾക്ക് കൊടുക്കാൻ ഒന്നു മടിക്കും. എന്നാൽ ആറ് വയസുവരെ കൊഴുപ്പു കൂടിയ പാലു തന്നെ നൽകണമെന്നാണ് ഫുഡ് സ്റ്റാൻറേഡ്സ് ഏജൻസി( FSA) പറയുന്നത്.

കൊഴുപ്പ് കൂടിയ പാൽ കുടിച്ച കുട്ടികള്‍, കൊഴുപ്പ് നീക്കിയ പാല് കുടിച്ചവരെക്കാൾ മെലിഞ്ഞതായാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല ഇത് അമിതവണ്ണത്തിനും കാരണമാകില്ലത്രേ. 2,700 ൽ അധികം കുട്ടികളിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. കൊഴുപ്പ് ഭാഗികമായി നീക്കിയ പാലുപയോഗിച്ച കുട്ടികളുടേതിനേക്കാൾ ഇവരുടെ ബോഡി മാസ് ഇൻഡക്സ് കുറവാണത്രേ.

വണ്ണം കുറഞ്ഞ് ആരോഗ്യമുള്ളമരായിരിക്കാൻ കൊഴുപ്പുള്ള പാൽ സഹായിക്കും. അതെങ്ങനെയാണെന്നല്ലേ, കൊഴുപ്പ് കൂടിയ പാല് കുടിച്ചാൽ കുട്ടികൾക്ക് അനാവശ്യമായി വിശപ്പ് തോന്നാതിരിക്കുകയും ഇടയ്ക്കിടെയുള്ള സ്നാക്സ് കഴിക്കുന്നത് കുറയ്ക്കുകയും അങ്ങനെ അമിതവണ്ണം ഉണ്ടാകാതിരിക്കുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. ദിവസം ഒരു കപ്പ് കൊഴുപ്പുള്ള പാലു കുടിക്കുന്ന കുട്ടികളിലെ വൈറ്റമിൻ ഡിയുടെ അളവ് മൂന്ന് കപ്പ് കൊഴുപ്പ് നീക്കിയ പാല് കുടിക്കന്നവരുടേതിനേക്കാൾ കൂടുതലാണെന്നും ഇവർ പറയുന്നു. 

Your Rating: