Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്കളേറ്റ് കഴിക്കൂ.... ഹൃദ്രോഗവും പ്രമേഹവും തടയാം

x-default

നെറ്റി ചുളിക്കേണ്ട... സംഗതി സത്യാണ്. ദിവസവും ചെറിയ അളവിൽ ചോക്കളേറ്റ് കഴിച്ചാൽ പ്രമേഹം മാത്രമല്ല, ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറയും. പ്രമേഹത്തെയും ഇൻസുലിൻ പ്രതിരോധത്തെയും കുറയ്ക്കാൻ ചോക്കളേറ്റിനാകും എന്നു കണ്ടെത്തിയത് ഓസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ്.

18 മുതൽ 69 വയസു വരെ പ്രായമുള്ള 1153 പേരിലാണ് പഠനം നടത്തിയത്. ദിവസവും 100 ഗ്രാം ചോക്കളേറ്റ്, അതായത് ഒരു ബാറിനു തുല്യം കഴിക്കുന്നവർക്ക് ഇൻസുലിൻ പ്രതിരോധം കുറഞ്ഞതായും കരളിലെ എൻസൈമുകൾ മെച്ചപ്പെട്ടതായും കണ്ടു. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഒരു പ്രധാന കാരണം തന്നെ ഇൻസുലിൻ സെൻസിറ്റിവിറ്റി ആണ്.

മുതിർന്ന ആളുകളുടെ ജീവിതശൈലി, ഭക്ഷണശീലങ്ങൾ, ചായയുടെയും കാപ്പിയുടെയും ഉപയോഗം ഉൾപ്പടെയുള്ള ഭക്ഷണശീലങ്ങളും അപഗ്രഥിച്ചു. ചായയിലും കാപ്പിയിലും ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ചോക്കളേറ്റിന് ഹൃദയപ്രവർത്തനങ്ങളെ സ്വാധീനിക്കിനാകുന്നതും അതിലടങ്ങിയ പോളിഫിനോളുകൾ കാരണമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കൊക്കോ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഗുണം ചെയ്യുമെന്ന് പഠനം നടത്തിയ പ്രൊഫ. സവേരിയോ സ്ട്രെൻജൻസ് പറയുന്നു. ചോക്കളേറ്റ് ഉൾപ്പടെയുള്ള ഫൈറ്റോ കെമിക്കലുകൾ ധാരാളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ മിതമായ അളവിൽ ദിവസവും കഴിക്കുന്നതു നല്ലതാണ്.

കൊക്കോയുടെ നാച്ചുറൽ ഉൽപ്പന്നങ്ങളും സംസ്കരിച്ചവയും തമ്മിൽ വേർതിരിച്ചറിയണമെന്നും സംസ്കരിച്ച ഭക്ഷണത്തിൽ ഊർജ്ജം അധികം അടങ്ങിയിട്ടുണ്ടാകുമെന്നും പഠനം പറയുന്നു.

ആരോഗ്യത്തിനു ഹാനികരമായ രീതിയിൽ ശരീരഭാരം കൂടാതിരിക്കാൻ, ചോക്കളേറ്റ് കഴിക്കുന്നതോടൊപ്പം വ്യായാമം, ഭക്ഷണം, മറ്റു ജീവിതശൈലീ ഘടകങ്ങൾ എന്നിവയെല്ലാം ശ്രദ്ധയോടെ നിയന്ത്രിക്കണമെന്നും പഠനത്തിൽ പറയുന്നു.

പഠനത്തിൽ പങ്കെടുത്ത 80 ശതമാനം പേരും ദിവസവും ശരാശരി 24.8 ഗ്രാം ചോക്കളേറ്റ് കഴിക്കുന്നവരായിരുന്നു. ഇവർ ചോക്കളേറ്റ് കഴിക്കാത്തവരെക്കാൾ ചെറുപ്പവും ഊർജ്ജസ്വലത ഉള്ളവരും ആയിരുന്നു.

ലക്സംബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, യൂണിവേഴ്സിറ്റി ഓഫ് വാർവിക് മെഡിക്കൽ സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് മെയ്ൻ എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായാണ് ഈ പഠനം നടത്തിയത്.

Your Rating: