Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യയൗവനത്തിനു കഴിക്കേണ്ടവ

ever-green-youth

എല്ലാ പ്രായക്കാരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രശ്നമുണ്ട്. പ്രായം കൂടിക്കൂടിവരുകയെന്ന ആഗോളപ്രശ്നം. ചുളിവില്ലാത്ത ചർമം ഒരാഴ്ചകൊണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളുമായി വൻകിട കമ്പനികളും നമുക്കുചുറ്റുമുണ്ട്. പക്ഷേ, പ്രായം കൂടുന്നതിന്റെ പ്രത്യേകതകൾ ശരീരത്തെ തീരെ ബാധിക്കാതാക്കാമെന്ന അതിമോഹമൊന്നും വേണ്ടന്നു മനസിലാക്കുന്നതും നന്ന്. എന്നാൽ, ചർമത്തെ വലിയ പോറലുകളില്ലാതെ സൂക്ഷിക്കാൻ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്കു സാധിക്കും. അപ്പോൾ, ഇവ ധാരാളമടങ്ങുന്ന ഭക്ഷണം ശീലമാക്കിയാലോ. ചർമത്തെയും മുടിയെയും കാക്കാൻ ഇവയ്ക്കു സാധിക്കുമെന്നു പഠനങ്ങൾ പറയുന്നു.

തേങ്ങ

coconut-oil

തേങ്ങയിൽ നിന്നു ലഭിക്കുന്ന എല്ലാം പ്രായത്തെ എതിരിടാൻ മിടുക്കരാണ്. വെളിച്ചെണ്ണയായാലും കരിക്കിൻ വെള്ളമായാലും. വെളിച്ചെണ്ണ എന്ന പ്രകൃതിദത്ത മോയിസ്ചറൈസർ(ഈർപ്പം നൽകുന്ന ഘടകം) വിപണിയിലെ എല്ലാ ക്രീമുകൾക്കും പകരമായി ഉപയോഗിക്കാം. ഒട്ടും പാർശ്വഫലങ്ങളും ഇല്ല.

കടൽ മീനുകൾ

fish-sale

കടൽ മീനിന്റെ മാംസത്തിലടങ്ങിയിട്ടുള്ള ഒമേഗാ 3 ഫാറ്റി ആസിഡ് ചർമത്തിന്റെ ആരോഗ്യത്തിനു മികച്ചതാണ്. മത്തി, കൊഴുവ(നെയ്ത്തോലി) തുടങ്ങിയ മീനുകൾ ധാരാളം കഴിക്കുക.

നെല്ലിക്ക

gooseberry

വർഷം മുഴുവൻ ലഭിക്കുന്ന ഫലമായ നെല്ലിക്ക മുടിക്കും ചർമത്തിനും ഔഷധം തന്നെ. മുഖത്തെ വരകളും പാടുകളും മറ്റും മാറ്റുന്നതിനും ചർമരോഗങ്ങൾ വരാതിരിക്കാനും നെല്ലിക്ക നന്ന്.

പച്ചക്കറികൾ

Fresh vegetables in wooden box

തക്കാളി, ബ്രൊക്കോളി, ക്യാരറ്റ്, മധുരക്കിഴങ്ങ്, മാമ്പഴം തുടങ്ങിയവയിലെ ബീറ്റാകരോട്ടിൻ, വൈറ്റമിൻ എം ആയി രൂപാന്തരം പ്രാപിച്ചാണ് ശരീരത്തിൽ എത്തുക. ഇതു കേടുപാട് പറ്റിയ ചർമകോശങ്ങൾക്കു പകരം പുതിയവയ്ക്കു രൂപം കൊടുത്തുകൊണ്ടേയിരിക്കും.