Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉലുവ കഴിച്ചാൽ തടി കുറയുമോ?

fenugreek

ഭക്ഷ്യവിഭവങ്ങളിൽ മാത്രമല്ല പല വീട്ടുമരുന്നുകളിലും നമ്മൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. കയ്പ്പും രുചിയും burnt Sugar ന്റെ മണവുള്ള ഉലുവ നല്ല ചൂടിൽ വറുത്തെടുത്താലും കിളുപ്പിച്ച് എടുത്താലും കയ്പ്പു കുറയ്ക്കാൻ പറ്റും. ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഉലുവ.

ഉലുവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, അയൺ, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുണ്ട്. ഇതിലെ നാരുകൾ പലവിധ ഔഷധങ്ങളും നൽകുന്നവയാണ്. ഉലുവയിലുള്ള ഗാലക്ടോമന്നനും (galactomannan) പൊട്ടാസ്യവും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ചില അമിനോ ആസിഡുകളും ഗാലക്ടോമന്നനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽതന്നെ ഉലുവ പ്രമേഹരോഗികൾക്ക് ഉത്തമമായ ഒന്നാണ്. എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ കിഡ്നിരോഗമമുള്ളവർ ഡയറ്റീഷന്റെയോ ഡോക്ടറുടെയോ ഉപദേശപ്രകാരമേ ഉപയോഗിക്കാവു.

മുലപ്പാലിന്റെ വർധനയ്ക്കും ഉലുവ ഉപയോഗിച്ചു വരുന്നു. പല പഠനങ്ങളും ഉലുവയുടെ ഈ ഉപയോഗം ശരിവച്ചിട്ടുണ്ട്. ഉലുവയിലെ ചില ഘടകങ്ങൾ ആവർത്തവ സമയത്ത് ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ്. മാത്രമല്ല ഇവ ഗർഭാവസ്ഥയുടെ അവസാനനാളുകളിൽ ഉപയോഗിച്ചാൽ സുഖപ്രസവത്തിനു സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. എന്നാൽ ഗർഭാവസ്ഥയുടെ ആദ്യനാളുകളിൽ ഇവയുടെ ഉപയോഗം വിപരീതഫലമാണു തരുന്നതെന്നു പറയപ്പെടുന്നു. ഇവിടെ ചെറിയ തോതിൽ ഉള്ള ഉപയോഗമല്ല മറിച്ച് 2 വലിയ സ്പൂണിൽ കൂടുതൽ ഒരു നേരം ഉപയോഗിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്.

Nutrition details for fenugreek seeds (100gm)
Protein - 26.2gm
Fat – 5.8 gm
Fiber – 7.2 gm
Carbohydrate – 44.1 gm
Energy – 333 kcal
Calcium – 160 mg
Phosphorus – 370 mg
Iron – 6.5 mg
Carotene – 96 mg
Thiamine - .34 mg
Riboflavin - .29 mg
Niacin – 1.1 mg
Boric acid – 84 meg
Magnesium – 124
Sodium – 19 mg
Potassium – 530 mg
Copper - .71 mg
Manganese – 3.08 mg
Zinc – 3.08 mg
Chromium -.064 mg

ഗ്യാസ് കെട്ടലിനും നെഞ്ചരിച്ചിലിനും ഉത്തമമായ ഉലുവ ദഹനത്തെ സഹായിക്കുന്നവ കൂടിയാണ്. നാരുകൾ ധാരാളം ഉള്ളതുകൊണ്ടുതന്നെ അമിത ശരീരഭാരം നിയന്ത്രിക്കാനും വിശപ്പു ശമിപ്പിക്കാനും ഉലുവ ഉത്തമമാണ്. ഇവ കൂടാതെ മുഖസൗന്ദര്യത്തിനും ത്വക്കിന്റെ സംരക്ഷണത്തിനും മുടികളുടെ ആരോഗ്യത്തിനും ഉലുവ ഉപയോഗിച്ചുവരുന്നു.

ഉലുവ തോരൻ

മുളപ്പിച്ച ഉലുവ – 6 വലിയ സ്പൂൺ
സവോള – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1 നുള്ള്
തേങ്ങ ചിരകിയത് – 1/2 തേങ്ങ
കടുക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

∙ സവോള ചെറുതായി അരിഞ്ഞുവെക്കുക
∙ തേങ്ങ ചിരകിയത് മഞ്ഞപൊടി, പച്ചമുളക് ഇവ ചതച്ചു വെക്കുക
∙ ചതച്ചതേങ്ങയും സവോളയും മുളപ്പിച്ച ഉലുവയും നന്നായി മിക്സ് ചെയ്തു വെക്കുക.
∙ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാക്കുമ്പോൾ കടുക് ഇടുക.
∙ ഉലുവ മിക്സിലേക്ക്അൽപം വെള്ളവുമൊഴിച്ച് വേവിച്ച് എടുത്തുപയോഗിക്കാം.