Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരുകളടങ്ങിയ ഭക്ഷണം ഇനി ശീലമാക്കാം

fibre-food

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇനി ശീലമാക്കിക്കോളൂ. പ്രമേഹം, ഹൃദ്രോഗം, എന്നിവയ്ക്കു പുറമേ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ കൂടി തടയാൻ ഇത് ഉപകരിക്കുമത്രേ. അമേരിക്കൻ തൊറാസിക് സൊസൈറ്റി നടത്തിയ പഠനങ്ങളിൽ നിന്നാണ് പുതിയ കണ്ടെത്തൽ. പ്രായപൂർത്തിയായവരിൽ കാണുന്ന ശ്വസനസംബന്ധമായ അസുഖങ്ങൾ പഠിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നത്.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് ശ്വസനസംബന്ധമായ രോഗങ്ങൾ കുറവാണത്രേ. കൂടുതൽ ഓക്സിജൻ ഇവർക്ക് ശ്വസനപ്രക്രിയയിലൂടെ അകത്തേക്കെടുക്കാൻ കഴിയുന്നു. ഈ ഓക്സിജൻ പെട്ടെന്നു തന്നെ ഇവരുടെ രക്തത്തിൽ കലർന്ന് ആരോഗ്യം മെച്ചപ്പെട്ടതാക്കുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പുതുതലമുറയ്ക്കിടയിൽ വർധിച്ചുവരുന്നതായും ഗവേഷകർ മുന്നറിയിപ്പുനൽകി.

40നും 80നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തോളം പേരെയാണ് ഗവേഷകർ പഠനത്തിനു തിരഞ്ഞെടുത്തത്. ഇവർ കഴിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ, ജങ്ക് ഫുഡ് എന്നിവ സംബന്ധിച്ച കൃത്യമായി വിവരശേഖരണം നടത്തി. പ്രതിദിനം 17,5 ഗ്രാമിൽ കൂടുതൽ ഫൈബർ ഭക്ഷണത്തിലൂടെ അകത്താക്കുന്നവരിൽ താരതമ്യേന ശ്വാസകോശരോഗങ്ങൾ കുറവാണെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ആഹാരത്തിലെ നാരുകൾ ഉൾപ്പെടുത്താത്തതുമാത്രമല്ല, പുകവലി പോലുള്ള ദുശ്ശീലങ്ങളും ഒഴിവാക്കിയേ പറ്റൂ.