Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇഞ്ചി

ginger

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ പടിക്കു പുറത്തു നിർത്താൻ സാധിക്കും. മരുന്നുകൾ കൊണ്ട് ഇത് നിയന്ത്രിച്ചു നിർത്താമെങ്കിലും പാർശ്വഫലങ്ങളെക്കുറിച്ച് ഭയപ്പെടുന്നവർക്ക് ഒറ്റമൂലി പ്രയോഗങ്ങൾ ഫലവത്താണ്.

ഇവിടെയാണ് ഇഞ്ചി ഏറെ പ്രാധാന്യമർഹിക്കുന്നതും. ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാനുള്ള ഇഞ്ചിയുടെ അസാധ്യ കഴിവു തന്നയാണ് അടുക്കളയിലെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റിയതും. മസിലുകളെയും രക്തക്കുഴലുകളെയും അയവുള്ളതാക്കി രക്തക്കുഴലുകളുടെ പ്രവർത്തനത്തെ എളുപ്പത്തിലാക്കാൻ ഇഞ്ചിക്കു സാധിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

നിത്യേന ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്തസമ്മർദ്ദം നിയന്ത്രിക്കാനും പൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദം പല രോഗങ്ങളിലേക്കുമുള്ള വഴികാട്ടിയാകുന്നു. കടുത്ത ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാത്തതിനാൽ പലപ്പോഴും ആരംഭദശയിൽ മനസിലാക്കാനും സാധിക്കാറില്ല. ഉണ്ടാകുന്ന ലക്ഷണങ്ങളെയാകട്ടെ, നിസാരമെന്നു കരുതി പലരും അവഗണിക്കുകയും ചെയ്യുന്നു. ഇതു തന്നെയാണ് രക്തസമ്മർദ്ദം ഇത്രയും കുതിച്ചുയരുന്നതിനു പിന്നിലും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.