Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലൂട്ടനെ അത്രകണ്ട് പേടിക്കണോ?

grains

ടെന്നിസ് താരം നൊവാക് ദ്യോക്കോവിച്ച് വർഷങ്ങളായി തുടർന്നുവന്നിരുന്ന ഭക്ഷണരീതിയെ റാഫേൽ നദാൽ വിമർശിക്കുകയും തുടർന്ന് ദ്യോക്കോവിച്ച് തന്റെ രീതി മാറ്റിയതും കുറച്ചു നാളുകൾ മുൻപു സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. കാരണം അന്വേഷിച്ചു പിറകെ പോയവർക്ക് ഒറ്റവാക്കിൽ ഉത്തരവും കിട്ടി– ഗ്ലൂട്ടൻ. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വില്ലൻ ഗ്ലൂട്ടനെപ്പറ്റി അറിയാമെങ്കിലും ഉപേക്ഷിക്കാൻ പലരും തയാറായിട്ടില്ലെന്നതാണു സത്യം. ദഹിക്കാൻ അത്ര എളുപ്പമല്ലാത്ത ഒരു തരം പ്രോട്ടീനാണു ഗ്ലൂട്ടൻ. നമ്മൾ ധാരാളമായി കഴിക്കുന്ന ഗോതമ്പ്, റൊട്ടി, പീത്‌സ, പാസ്ത, ബാർലി, ചീസ്കേക്ക്, കുക്കീസ് തുടങ്ങിയവയിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഗോതമ്പിനു പശിമ നൽകുന്നതും ഗ്ലൂട്ടൻ തന്നെ. കുറച്ച് ഗോതമ്പ് വായിലിട്ടു ചവച്ചു നോക്കിയാലറിയാം, ഗോതമ്പ് ബബിൾ ഗം ആകുന്നത്!

ഗ്ലൂട്ടൻ ‘സ്പോഞ്ച്’ പോലെയാണ്, ഇവ മറ്റു ഭക്ഷണങ്ങളിൽ അടങ്ങിയ പോഷക ഘടകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു തടയുകയും ചെയ്യുന്നുവെന്നാണു ഭക്ഷണകാര്യങ്ങളിലെ വിദഗ്ധസംഘങ്ങളുടെ വിശദീകരണം. ഡയേറിയ, അസ്തിക്ഷയം, ഭാരക്കുറവ് തുടങ്ങിയവയ്ക്കു കാരണമായേക്കാവുന്ന സീലിയാക് രോഗം നമ്മിൽ എത്തിക്കാൻ വരെ ഗ്ലൂട്ടനുകൾക്കു കഴിയുന്നു. ‍‍ഒന്നു ഞെട്ടിയില്ലേ.. പേടിക്കേണ്ട. ഗ്ലൂട്ടനുകൾ അത്ര ഭീകരന്മാരല്ല. ഇവയടങ്ങിയ ഭക്ഷണം കഴിക്കുന്നതു മിതമായിട്ടാകണം എന്നു മാത്രം.

ഇവ ഒഴിവാക്കണം

ഗ്ലൂട്ടനുകളുടെ ദുരന്തഫലം അനുഭവിക്കേണ്ടി വന്നവർ താഴെ പറയുന്നവ കർശനമായി ഒഴിവാക്കണം: റൊട്ടി, ബാർലി അടങ്ങിയ ഭക്ഷണം, പീത്‌സ, പാസ്ത, കുക്കീസ്, കേക്കുകൾ, സോയസോസ്, വേഫിൾസ് തുടങ്ങിയവ.

പകരം കഴിക്കാവുന്നത്

ബജ്റ, റാഗി കൊണ്ടുള്ള ഭക്ഷണം, റവ, ചോളം, ചെറുധാന്യങ്ങൾ തുടങ്ങിയവ.

Your Rating: