Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടി, രോഗപ്രതിരോധത്തിന് ഉത്തമം

cashewnut

കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി. ശരീരത്തെ സംരക്ഷിക്കാനും പല രോഗങ്ങൾക്കെതിരെയും പോരാടാനും ശേഷിയുള്ള ഉഗ്രമരുന്ന് കൂടിയാണത്രേ ഈ കശുവണ്ടി.

1. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് വിഭാഗത്തിൽപ്പെട്ട proanthocyanidins ശരീരത്തിൽ കാൻസറിനു കാരണമാകുന്ന മുഴകളെ വിഭജിച്ച് ഇല്ലാതാക്കുന്നു. ഉയർന്ന തോതിൽ ചെമ്പ് അടങ്ങിയിട്ടുള്ളതിനാൽ കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും കുടൽ കാൻസറിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും.

2. മറ്റു പരിപ്പ് വർഗങ്ങളെ അപേക്ഷിച്ചു നോക്കിയാൽ കശുവണ്ടിയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് കൂടുതലുമാണ്. ഇതു ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

3. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല മോണകൾക്കും പല്ലുകൾക്കും ബലം നൽകാനും മഗ്നിഷ്യം അനിവാര്യമാണ്.

4. ഉയർന്ന അളവിലുള്ള കോപ്പർ, മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായകമാണ്. കൂടാതെ ഇതിലെ കാൽസ്യവും മഗ്നീഷ്യവും എല്ലുകളുടെ ആരോഗ്യത്തിനും ഉപയോഗപ്രദമാണ്.

5. ദിവസവും കശുവണ്ടി കഴിക്കുന്നത് കരൾസഞ്ചിയിലുണ്ടാകുന്ന കല്ലിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

6. കശുവണ്ടിയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണെങ്കിലും നല്ല കൊളസ്ട്രോളാണ് ഇതിൽ നിന്നു ലഭിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ കശുവണ്ടി കഴിക്കുന്നത് ആഹാരം കുറച്ച് ഭാരം കുറയ്ക്കുന്നതിനെക്കാൾ എന്തുകൊണ്ടും ഫലപ്രദമാണ്.

7. തയാമിൻ നിയാസിൻ, വിറ്റമിൻ ബി ഗ്രൂപ്പിൽപ്പെട്ട റൈബോഫ്ലേവിൻ, വിറ്റമിൻ ബി 5 എന്നിവ കശുവണ്ടിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇരുമ്പിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ മൂലകാരണം കണ്ടെത്തി അതിനെ നശിപ്പിക്കുന്നതിനും കശുവണ്ടി കഴിക്കുന്നതിലൂടെ സാധിക്കുന്നു.