Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ ഉള്ളവർ മുരിങ്ങയില കഴിച്ചാൽ?

moringa-leaves

ഒാറഞ്ചിനെക്കാൾ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാൾ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാൾ നാലു മടങ്ങ് കാൽസ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാൾ മൂന്ന് മടങ്ങ് പൊട്ടാസ്യം. സംശിയിക്കേണ്ട മുരിങ്ങയിലയുടെ പോഷകമൂല്യത്തെക്കുറിച്ച് കേട്ടാൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴമൊഴി ആരും ഒാർത്തു പോകും. മുരിങ്ങക്കായ തീൻമേശയിലെ താരമാണെങ്കിലും മുരിങ്ങയിലയോട് പലർക്കും മമതയില്ല. കൈയ്യെത്തും ദൂരത്തുള്ള മുരിങ്ങയില കാഴ്പയിൽ സിംപിളാണെങ്കിലും കാര്യത്തിൽ പവർഫുളാണ്. നാൽപ്പത്തിയാറോളം ആന്റിഒാക്സിഡന്റുകളും (Anti Oxidents) ഏഴോളം ധാതുക്കളും (Minerals) അത്ര തന്നെ ജീവകങ്ങളും (Vitamins) ഒട്ടുമിക്ക അമിനോ ആസിഡുകളും (amino acids) അടങ്ങിയിരിക്കുന്നു.

മുരിങ്ങയി‌ലയിൽ ജീവകം സി അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികൾക്കും പല്ലുകൾക്കും ദൃഢത നൽകുന്നു. ഗർഭാവസ്ഥയിൽ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകൾ മുലപ്പാലിന്റെ വർധനയ്ക്ക് സഹായിക്കുന്നതായി പല പഠനങ്ങളിലും െതളിഞ്ഞിട്ടുള്ളതാണ്. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധ ശക്തികൂട്ടാനും മുരിങ്ങയി‌ല സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം.

മുരിങ്ങയിലയിലെ ക്വയർസെറ്റീൻ എന്ന ആൻഡി ഒാക്സിഡന്റസ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം ഇതിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. രക്ത്തിലെ കൊളസ്ട്രോളിന്റെ നില ക്രമപ്പെടുത്താനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി കോം പ്ളക്സ് നാഡിവ്യൂഹങ്ങളുടെ പ്രവർത്തനത്തെ ത്വരപ്പെടുത്താനും ഇരുമ്പ് സത്ത് വിളർച്ച കുറയ്ക്കാനും സഹായിക്കും. മുരിങ്ങയിലയിലെ ആൻഡിഒാക്സികൾ ചിലതരം കാൻസറുകളെ പ്രതിരോധിക്കാനും സഹായിക്കും. ദഹനത്തിനെ സഹായിക്കുന്നതിനാൽ മുരങ്ങയില സ്വാഭാവികമായി വിശപ്പ് വർധിപ്പിക്കാനും സഹായിക്കുന്നു. ചർമ സംരക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് മുരിങ്ങയില. ചർമത്തിലെ ഈർപ്പം നിലനിർത്താനും മുഖക്കുരുവിനെ തടയാനും ചർമത്തിലുണ്ടാകുന്ന ചുളിവുകൾ തടയാനും മുരങ്ങിയിലയ്ക്ക് സിദ്ധിയുണ്ട്. വൃക്കരോഗികളും കിഡ്നി സ്റ്റോണുള്ളവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശനാനുസരണം മാത്രമേ കഴിക്കാവു. മുരിങ്ങയിലുടെ അമിതപയോഗം ചിലർക്ക് നെഞ്ചെരിച്ചൽ, വായുകോപം എന്നിവയ്ക്കും കാരണമാകും. നാരുകളാൽ സംമ്പുഷ്ടമായ മുരിങ്ങയില മലബന്ധനം തടയാനും സഹായിക്കും. മുരിയിങ്ങിലയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ മുടി കൊഴിയുന്നതിനെ തടയും.

Nutritive value (100 gm)
Protein – 6.7 gm
Fat – 1.7 gm
Fiber -.9 gm
Carbohydrates - 12.5 gm
Energy - 92 keal
Calcium - 440 mg
Phosphorous – 70 mg
Iron - .85 mg
Carotene – 6780
Theanine – 0.06 mg
Riboflavin – 0.05 mg
Niacin - .8 mg
Vit C – 220 mg
Magnesium - 42 mg
Copper - .07 mg
Zinc - .16 mg
Manganese - .37 mg
Chlorine – 423 mg
Sulphur – 137 mg
Potassium – 259 mg

മുരിങ്ങയില മുട്ട തോരൻ
മുരിങ്ങയില – 1 കപ്പ് (കഴുകി വൃത്തിയാക്കിയത്)
മുട്ട – 1
ഉള്ളി – ¼ കപ്പ്
പച്ചമുളക്– 2 (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ചെറിയ സ്പൂൺ
കടുക് – ആവശ്യത്തിന്
തേങ്ങ – 1/4കപ്പ്

∙ കഴുകി വെള്ളവാർന്ന മുരിങ്ങയില ചെറുതായി കൈ ഉപയോഗിച്ചു മുറിച്ചു വെയ്ക്കുക.
∙ ചെറിയ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിച്ചെടുക്കുക.
∙ ഇതിലേയ്ക്ക് ചിരകിയ തേങ്ങയും മഞ്ഞപ്പൊടിയും മുരിങ്ങയിലും ഉള്ളിയും ചേർത്ത് ചെറുതീയിൽ വേവിക്കുക.
∙ 3–4 മിനിറ്റിനു ശേഷം മുട്ട പൊട്ടിച്ച് ഒഴിച്ചു നന്നായി ഇളക്കുക. മുട്ട പാകമായാൽ അടുപ്പിൽ നിന്നും വാങ്ങി ചൂടോടുകൂടി ഉപയോഗിക്കാം.