Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമുള്ള ചർമത്തിന് 5 ഭക്ഷണങ്ങൾ

skin-care

ആരോഗ്യമുള്ള, തിളങ്ങുന്ന ചർമത്തിനായ് കൊതിക്കാത്തവരില്ല. ഇതിനായി ഒരു കാര്യം ശ്രദ്ധ വച്ചാൽ മതി. ആരോഗ്യകരമായ ഭക്ഷണക്രമം. ചർമം മൃദുവും സുന്ദരവുമായി തീർക്കുന്നതിൽ ആഹാരത്തിന് വലിയ പങ്കുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളാണ് താഴെ കൊടുക്കുന്നത് ഇവയൊന്നു പരീക്ഷിച്ചു നോക്കൂ.

ഓറഞ്ച്

ചർമത്തിന് തിളക്കമുണ്ടാകാൻ ദിവസേന ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കും.

കാരറ്റ്

വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ സമൃദ്ധമായി അsങ്ങിയിരിക്കുന്നതിനാൽ കാരറ്റും ചർമസംരക്ഷണത്തിന് പ്രയോജനപ്രദമാണ്.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ഇതിലടങ്ങിയ പൊട്ടാസ്യം, ഫൈബർ എന്നിവ ചർമത്തിന് വളരെ നല്ലതാണ്.

വാൽനട്ട്

ഒമേഗ-3 എസൻഷ്യൽ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ചർമാരോഗ്യത്തിന് വളരെ മികച്ചതാണ്. വാൽനട്ട് ദിവസേന കഴിക്കുന്നത് ചർമത്തെ മൃദുവാകാൻ സഹായിക്കും.

തണ്ണി മത്തൻ

വിറ്റാമിൻ എ, പൊട്ടാസ്യം, എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമസംരക്ഷണത്തിന് വളരെ നല്ലതാണ്.