Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ മധുരപ്രിയരാണോ? എങ്കിൽ കാരണം ഇതാണ്

sweets

ഉറക്കക്കുറവും ഭക്ഷണശീലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ജപ്പാനിലെ ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. ഉറക്കം കുറയുമ്പോൾ ആണത്രേ നമുക്ക് അമിതമായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിക്കുന്നത്.

ഉറക്കക്കുറവ് തീർച്ചയായും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. ചില പ്രത്യേക ഭക്ഷണത്തോടുള്ള താൽപര്യം വർധിക്കുന്നത് ഇക്കാരണം കൊണ്ടാണ്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പിന്നീട് പലപ്രായക്കാരായ മനുഷ്യരിൽ ആവർത്തിച്ചശേഷമാണ് ഗവേഷകർ ഈ നിമഗമനത്തിൽ എത്തിച്ചേർന്നത്. ഇതിനുവേണ്ടി വിവിധ പ്രായക്കാരായ സാമാന്യം ആരോഗ്യമുള്ള ആളുകളെയാണ് ഗവേഷണത്തിനു തിരഞ്ഞെടുത്തത്.

ഇവരുടെ ഓരോ ദിവസത്തെയും ഉറക്കസമയം രേഖപ്പെടുത്തി. ഇവർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയ മധുരപദാർഥങ്ങളുടെ അളവ് നിരീക്ഷിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ തന്നെ ഉറക്കസമയം കുറച്ചുകൊണ്ട് ഭക്ഷണക്രമം പരിശോധിച്ചപ്പോൾ ആദ്യ ദിവസങ്ങളേക്കാൾ കൂടുതലായി ഇവർ മധുരപദാർഥങ്ങൾ കഴിക്കാൻ താൽപര്യം കാണിക്കുന്നതായി കണ്ടെത്തി. ഉറക്കക്കുറവുള്ളവർക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും വളരെകൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു