Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗങ്ങൾ അകറ്റാൻ മെഡിറ്ററേനിയൻ ഡയറ്റ്

meditaranean-diet

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യതകളെ മെഡിറ്ററേനിയൻ ഭക്ഷണം കുറയ്ക്കുമെന്നു പഠനം.

മെഡിറ്ററേനിയൻ ഭക്ഷണമെന്നാൽ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഒരു മാർഗം കൂടിയാണിത്. ആരോഗ്യകരമായ കൊഴുപ്പുകൾ- അതായത് കൊഴുപ്പുള്ള മത്സ്യം, മുട്ട, ഒലിവ് എണ്ണ, നട്സ് എന്നിവയെല്ലാം - അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണം.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാലാണ് ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണമായിട്ടും മെഡിറ്ററേനിയൻ ഡയറ്റ് ചില രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതെന്ന് ഇതേക്കുറിച്ചു പഠനം നടത്തിയ യുഎസിലെ ക്രോണിക് ഡിസീസ് ഔട്ട്കംസ് റിസർച്ചിലെ ഹന്നാ ബ്ലൂംഫീൽഡ് പറയുന്നു.

ഇതിനെപ്പറ്റി മുൻപു വന്ന 332 പഠനങ്ങൾ വിശകലനം ചെയ്തു. ഇതിൽ 56 എണ്ണം മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളെപ്പറ്റിയായിരുന്നു. ഇവ കൂടുതൽ ആഴത്തിൽ പരിശോധിച്ചു.

ധാരാളം പഴങ്ങളും പച്ചക്കറികളും, ഇലക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, പയറുവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, ബട്ടറിനു പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയിലോ കനാല ഓയിലോ, ഉപ്പിനു പകരം രുചി കൂട്ടാൻ ഹെർബുകളും സുഗന്ധവ്യഞ്ജനങ്ങളും, ആഴ്ചയിൽ രണ്ടു തവണ മത്സ്യവും മാസംവും, ചുവന്ന വൈനിന്റെ മിതമായ ഉപയോഗം, പാലുൽപ്പന്നങ്ങളുടെ ഉപയോഗം, മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം റെഡ്മീറ്റ്. ഇങ്ങനെ, ആരോഗ്യകരമായവ മുതൽ അനാരോഗ്യകരമായ കൊഴുപ്പു വരെ എന്ന അനുപാതത്തിൽ ഒരു പിരമിഡ് ആകൃതിയിലാണ് മെഡിറ്ററേനിയൻ ഭക്ഷണം. ഒപ്പം വ്യായാമവും ചെയ്യണം.

കനോല ഓയിൽ, ഒലിവ് ഓയിൽ, അവോക്കാഡോ എന്നിവയിൽ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് അഥവാ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്.

മരണനിരക്കിൽ മാറ്റമൊന്നും വരുത്താൻ ഈ ഭക്ഷണശീലത്തിനാവില്ലെങ്കിലും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം ഇവയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ തെളിഞ്ഞു.

ശുദ്ധമാക്കിയ ധാന്യങ്ങളിലും പ‍ഞ്ചസാരയിലുംനിന്നാണ് കൂടുതൽ കാലറി ലഭിക്കുന്നത് എന്നതിനാലാകാം ഈ ഗുണങ്ങൾ. കൂടാതെ കൊഴുപ്പുള്ള മത്സ്യം, മുട്ട, ഒലിവ് ഓയിൽ, നട്സ് മുതലായ ആരോഗ്യം നൽകുന്ന കൊഴുപ്പുകളും ഈ ഗുണങ്ങൾക്കു കാരണമാകാമെന്നു പഠനം പറയുന്നു. അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: