Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ?

breakfast

ചായയോ കാപ്പിയോ ഒരു പ്രഭാത ഭക്ഷണമല്ല...! 12 മുതൽ 18 വരെയുള്ള പ്രായത്തിലെ കുട്ടികളിൽ പലരും പ്രഭാത ഭക്ഷണത്തിനു പകരം കഴിക്കുന്നത് ഒരു ചായ അല്ലെങ്കിൽ കാപ്പി മാത്രമാണ്. ഭക്ഷണത്തെ സംബന്ധിച്ചു കൗമാരക്കാർക്കിടയിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണിത്. പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നത് കൗമാരക്കാരിൽ ജീവിതശൈലിയായി മാറുകയാണെന്ന് അടുത്തിടെ ഇറങ്ങിയ പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തോന്നുന്ന വിശപ്പില്ലായ്മയും തളർച്ചയുമാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഭാരം കുറയും എന്നു ചിന്തിക്കുന്നവരും കുറവല്ല. ദിവസവും സമീകൃതാഹാരം കഴിക്കുന്ന കുട്ടികളേക്കാൾ ബുദ്ധിവികാസം കുറവായിരിക്കും പ്രഭാതഭക്ഷണം സ്ഥിരമായി ഉപേക്ഷിക്കുന്നവർക്ക്. പഠനത്തിൽ ശ്രദ്ധയില്ലായ്മ, ക്ലാസിൽ ഉറക്കം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയും ഇത്തരക്കാരിൽ കണ്ടുവരുന്നു. വളർച്ചയും പ്രഭാത ഭക്ഷണവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നു ഡോക്ടർമാർ പറയുന്നു. രാവിലെ കൃത്യസമയത്തു ഭക്ഷണം കഴിക്കാതെ സ്കൂളിലും മറ്റിടങ്ങളിലും പോകുന്നവർ ഉച്ചയ്ക്കു മുൻപു വിശക്കുകയും വിശപ്പടക്കാൻ ജങ്ക് ഭക്ഷണം ശീലമാക്കുകയും ചെയ്യും. ഇത് ഉച്ചഭക്ഷണം കഴിക്കുന്നതിനെ ദോഷമായി ബാധിക്കുകയും ഭക്ഷണരീതി മൊത്തത്തിൽ താറുമാറാവുകയും ചെയ്യും.