Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമശക്തിക്കായി ഒമ്പത് ഭക്ഷ്യവസ്തുക്കൾ

memory-food

ലോകമൊട്ടാകെ 47.5 ദശലക്ഷം ആളുകള്‍ ഡിമെൻഷ്യ രോഗം ബാധിച്ചവരാണെന്ന ലോകരോഗ്യസംഘടനയുടെ കണക്കുകൾ നമ്മെ അസ്വസ്ഥരാക്കുന്നതാണ്. മാത്രമല്ല 7.7 ദശലക്ഷം രോഗബാധിതർ പ്രതിവർഷം ഉണ്ടാകുന്നുമുണ്ടത്രെ.. ജീവിതരീതിയും രോഗങ്ങളും തുടങ്ങി നിരവധി കാരണങ്ങൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. പ്രധാനപ്പെട്ട മറ്റൊരുകാരണം നമ്മുടെ ഭക്ഷണരീതിയാണത്രെ.നമ്മുടെ മെനുവിൽ ഉൾപ്പെടുത്താനാവുന്ന ശാരീരികവും അതേപോലെ മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ നോക്കാം-

മുട്ട

ഏത് നൂട്രീഷനിസ്റ്റും നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉറപ്പായും വേണമെന്ന് പറയുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. മുട്ടയുടെ മഞ്ഞയിലടങ്ങിയിരിക്കുന്ന കോലിൻ (choline) എന്ന ഘടകം തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

സൂര്യകാന്തി എണ്ണ

ഓർമശക്തി വർദ്ധനവിനെ സഹായിക്കുന്ന വിറ്റാമിൻ ഇ ധാരാളം സൂര്യകാന്തി എണ്ണയിലുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന കോലിൻ എന്ന ഘടകവും സൂര്യകാന്തി എണ്ണയിലടങ്ങിയിരിക്കുന്നു.

മത്സ്യക്കൊഴുപ്പ്

തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം മത്സ്യക്കൊഴുപ്പിലടങ്ങിയിരിക്കുന്നു.

ബെറീസ്

സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി പഴങ്ങൾ തലച്ചോറിന്റെ സംവേദതരംഗങ്ങളെ സഹായിക്കുന്നവയാണ്. തലച്ചോറിലെ കോശങ്ങള്‍ മൃതമാകുന്നത് തടയുകയും ചെയ്യും.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് നൈട്രേറ്റിന്റെ കലവറയാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.

നട്ട്സ്

ആൽമണ്ട്സ്, കാഷ്യൂ, പീനട്ട്, വാൽനട്ട് എന്നിവയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു.

ധാന്യങ്ങൾ

ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്താൻ ധാരാളം ധാന്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാൽ സാധിക്കും.

ഡാർക്ക് ചോക്കലേറ്റ്

ഡാർക്ക് ചോക്കലേറ്റിലുള്ള സെറോട്ടോണിന്‍ നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുകയും ഉന്മേഷം നൽകുകയുംചെയ്യും. 

Your Rating: