Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരചർമത്തിന് ഇവയോട് ‘നോ’ പറയാം

skin-beauty Image Courtesy : The Week Smartlife Magazine

ആരോഗ്യസുന്ദരമായ ചർമം വേണമെന്നു വെറുതെ വാശി പിടിച്ചാൽ പോര. അതിനു ചില ത്യാഗങ്ങളൊക്കെ ചെയ്തേ പറ്റൂ. സുന്ദരമായ ചർമത്തിന്റെ ഉടമയാകാൻ എന്തൊക്കെ കഴിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ കഴിക്കാതിരിക്കണം എന്നതും. ഭക്ഷണക്രമത്തിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട ചില വില്ലന്മാർ ആരൊക്കെയെന്നു നോക്കാം.

കഫീൻ

അമിതമായി ചായ, കാപ്പി, കോള എന്നിവ ഉപയോഗിക്കുന്നവർ അത്തരം ദുശ്ശീലങ്ങളോട് നോ പറയണം.ഇവയിൽ അടങ്ങിയ കഫീൻ നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. ത്വക്കിലെ ജലാംശം നഷ്ടപ്പെടുത്തുകയും വേഗം ചുളിവുകൾ വീഴ്ത്തുകയും ചെയ്യും

ഉപ്പ് അമിതമായ ഉപ്പും ഒരു വില്ലൻ തന്നെ. ചർമത്തിന്റെ സ്വാഭാവികത ഇതു മൂലം ഇല്ലാതാകുന്നു. പപ്പടം, അച്ചാറ്, ഉപ്പിലിട്ടത്, ടിൻ ഫുഡ് എന്നിവ കഴിക്കുന്നവരിൽ ചർമത്തിന്റെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

മദ്യം മെട്രോ നഗരങ്ങളിൽ ഇപ്പോൾ മദ്യപാനികളായ സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണ്. സിരകളിലേക്കു പടരുന്ന ഈ ലഹരി നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്.

പ്രോസസ്ഡ് ഫുഡ്

പായ്ക്കറ്റുകളിൽ വാങ്ങുന്ന കൃത്രിമ ഭക്ഷണപദാർഥങ്ങൾ, ജങ്ക് ഫുഡ് എന്നിവയിൽ അമിതമായ അളവിൽ സോഡിയവും അജിനോമോട്ടോയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം അഴിവാക്കി പകരം പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ് മുൻഗണന നൽകേണ്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.