Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരക്കിഴങ്ങിനെ അത്ര നിസാരമാക്കല്ലേ?

sweet-potato

നാട്ടിൻപുറത്തെ തൊടിയിലും വേലിപ്പടർപ്പിലും ആർക്കും വേണ്ടാതെ പടർന്നുകയറിയ മധുരക്കിഴങ്ങിനെ ഓർമയില്ലേ? ഇപ്പോഴും പച്ചക്കറിച്ചന്തകളിൽ തിരഞ്ഞാൽ ഇത് കിട്ടാതിരിക്കില്ല. ഭക്ഷണക്രമത്തിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും മധുരക്കിഴങ്ങ് ഉൾപ്പെടുത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

∙കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിൻ എ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയെങ്കിൽ വൈകാതെ മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിക്കോളൂ
∙വാർധക്യത്തെ വൈകിപ്പിക്കുന്നതിനു സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് കഴിക്കാം.
∙ശരീരത്തിനാവശ്യമായ ഊർജം പകരുന്ന ബി വിറ്റാമിനുകളുടെയും തയാമീന്റെയും കലവറയാണ് മധുരക്കിഴങ്ങ് എന്നതു മറക്കേണ്ട. കുട്ടികൾക്ക് വളർച്ചയുടെ പ്രായത്തിൽ ഇത് വളരെ അത്യാവശ്യമാണ്.
∙മധുരക്കിഴങ്ങ് പുഴുങ്ങിക്കഴിക്കുകയോ മധുരക്കിഴങ്ങ് നന്നായി ഉടച്ചുവേവിച്ച വെള്ളം കുടിക്കുകയോ ആണു വേണ്ടത്. പ്രമേഹരോഗബാധിതർ നിയന്ത്രിതമായ അളവിൽ മാത്രമേ മധുരക്കിഴങ്ങ് കഴിക്കാവൂ. ഇത്തരക്കാർ ഇടയ്ക്കിടെ പ്രമേഹനില പരിശോധിച്ച് വർധനയില്ലെന്ന് ഉറപ്പാക്കിക്കൊണ്ടുവേണം മധുരക്കിഴങ്ങ് തുടർന്നു കഴിക്കാൻ.