Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം തടയാൻ വാൽനട്ട്

walnut

ഒരു പിടി വാൽനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുമെന്ന് പഠനങ്ങൾ. ദിവസവും ഒരു പിടി വാൽനട്ട് 6 മാസം തുടർച്ചയായി കഴിച്ച ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയുന്നുവെന്നുമാണ് കണ്ടെത്തൽ.

രക്തക്കുഴലുകളുടെ പ്രവർത്തന മാന്ദ്യവും എൽ ഡി എൽ കൊളസ്ട്രോൾ ഉയരുന്നതുമാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണമെന്ന് ഗവേഷകർ പറയുന്നു.

25 - 75 വയസ്സ് കാലയളവിലുള്ള 31 പുരുഷൻമാരിലും 81 സ്ത്രീകളിലും ആണ് പഠനം നടത്തിയത്. ടൈപ്പ് 2 പ്രമേഹം ഉള്ളവരായിരുന്നു ഇവർ. ഇവരെ രണ്ട് വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തിനു മാത്രം നിശ്ചിത അളവിൽ വാൽനട്ട് നൽകിയായിരുന്നു പഠനം 6 മാസം തുടർച്ചയായി നടന്ന പഠനത്തിനൊടുവിൽ ഇവരിൽ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞെന്നും കണ്ടെത്താനായി.

ഫാറ്റി ആസിഡും മറ്റ് പല പോഷകങ്ങളും ധാരാളമായി വാൽനട്ടിൽ അടങ്ങിയിരിക്കുന്നു. ഫോലേറ്റ്, വിറ്റാമിൻ - E എന്നിവ അതിൽ പ്രധാനമാണ്. കാലറി കുറച്ച് അധികമായത് കൊണ്ട് പഠന സമയത്ത് പൊതുവായി ഉയർന്ന ചോദ്യം വാൽനട്ട് ദിവസേന കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകില്ലേ എന്നായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഡേവിഡ് കാറ്റ്സ് പറയുന്നു. അതിനാൽ ഭക്ഷണ ക്രമീകരണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയായിരുന്നു പഠനം.