Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു പ്രായക്കാര്‍ക്കും ഹോമിയോപ്പതി

bloodpressure-homeo

രോഗങ്ങളെ സോറിക് , സൈക്കോട്ടിക്, സിഫിലിറ്റിക് എന്നിങ്ങനെയാണു ഹോമിയോപ്പതി വൈദ്യശാസ്ത്രം തരംതിരിക്കുന്നത്. ഇതില്‍ സൈക്കോട്ടിക് വിഭാഗത്തിലാണ് രക്താതിസമ്മര്‍ദം ഉള്‍പ്പെടുന്നത്.

സൈക്കോട്ടിക് വിഭാഗത്തിലുള്ള രോഗങ്ങളിലേക്കു നയിക്കാവുന്ന മാനസികവും ശാരീരികവുമായ കാരണങ്ങള്‍ ലളിതമായി കണ്ടെത്തുന്നതു വഴി രോഗിയുടെ രോഗാവസ്ഥ സമഗ്രമായി വിശകലനം ചെയ്ത് അവയ്ക്കു സമൂലമായ ചികിത്സ നല്‍കാന്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്കു സാധിക്കുന്നു.

കൃത്യമായ ഔഷധനിര്‍ണയവും രോഗിക്ക് ഉതകുന്ന അളവിലുള്ള പൊട്ടന്‍സിയും ഒത്തു ചേരുമ്പോള്‍ രക്താതിസമ്മര്‍ദത്തിന്റെ ചികിത്സ പൂര്‍ണമാകുന്നു.

ഓരോ ഔഷധവും വേണ്ടി വരുന്ന രോഗികളുടെ മാനസികമായ അവസ്ഥയും ശാരീരിക പ്രത്യേകതകളും മെറ്റീരിയ മെഡിക്കയില്‍ (ഔഷധങ്ങളുടെ പൂര്‍ണമായ വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥം) വിവരിക്കുന്നുണ്ട്. ഒരു രോഗിയെ ഹോമിയോപ്പതി ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ രോഗാവസ്ഥയ്ക്കു പുറമേ മനസിന്റെയും ശരീരത്തിന്റെയും വിവരങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നത് ഇക്കാരണത്താലാണ്. അങ്ങനെ ആ രോഗിയുടെ അവസ്ഥയ്ക്ക് ഏറ്റവും സമാനമായ ഔഷധം ഡോക്ടര്‍ തിരഞ്ഞെടുക്കുന്നു.

140 ഔഷധങ്ങള്‍

ഹോമിയോപ്പതിയില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള 140ഓളം ഔഷധങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അമോണിയം മ്യൂര്‍ , ഓറം മെറ്റാലിക്കം ബറൈറ്റ കാര്‍ബ് കൊണിയം മാക്കുലേറ്റം, ജെല്‍സീമിയം ഗോണോയിന്‍, ബെല്ലടോണ, nലാക്കസിസ് ലൈക്കോപ്പോടിയം, മോഡോറൈനം , ഫോസ്ഫറസ്, പള്‍സാറ്റില, നക്സ്വേമിക്ക, പ്ളമ്പംമെറ്റ്, റവോള്‍ഫിയ, തൂജ, വെറാട്രം തുടങ്ങിയ ഔഷധങ്ങളാണ് പ്രധാനം.

പ്രാഥമിക പരിശോധന വേണം രോഗാവസ്ഥയ്ക്കു പുറമേ മനസിന്റെയും ശരീരത്തിന്റെയും വിവരങ്ങള്‍ ആഴത്തില്‍ മനസിലാക്കിയാണ് ഹോമിയോപ്പതി ചികിത്സ. അങ്ങനെ രോഗിയുടെ അവസ്ഥയ്ക്ക് ഏറ്റവും സമാനമായ ഔഷധം ഡോക്ടര്‍ തിരഞ്ഞെടുക്കുന്നു. പ്രാഥമിക ലബോറട്ടറിപരിശോധനകള്‍ (ഇസിജി, രക്തപരിശോധന) വഴി രോഗിയുടെ അവസ്ഥ ആദ്യം വിലയിരുത്തണം. വൃക്ക, തലച്ചോറ്, ഹൃദയം, കണ്ണ് തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ രക്തസമ്മര്‍ദം പരിശോധനകള്‍ പ്രത്യേകം നടത്തണം.

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

. രോഗം ഉണ്ടായതിനു മുമ്പു സംഭവിച്ചിട്ടുള്ള ശാരീരികവും മാനസികവുമായ എല്ലാ വിവരങ്ങളും കൃത്യമായി ഡോക്ടര്‍ക്കു നല്‍കുക.

. മുന്‍കാല രോഗങ്ങളുടെയും ചികിത്സയുടെയും ചരിത്രം, പാരമ്പര്യ രോഗങ്ങള്‍, കുടുംബപശ്ചാത്തലം, ഭക്ഷണക്രമം, മലമൂത്രവിസര്‍ജനത്തിലുള്ള പ്രത്യേകതകള്‍, ഉറക്കത്തിന്റെ അവസ്ഥ, ആര്‍ത്തവചരിത്രം തുടങ്ങി ഡോക്ടര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം നല്‍കുക.

. എല്ലാ പ്രായക്കാരിലും ഹോമിയോ ഔഷധങ്ങള്‍ ഒരുപോലെ ഫലപ്രദമാണ്. കാപ്പി, ചായ മുതലായ പാനീയങ്ങള്‍ എല്ലാ ഹോമിയോ മരുന്നുകള്‍ക്കും പഥ്യമാണ് എന്നതു തെറ്റായ ധാരണയാണ്. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രം അവ ഒഴിവാക്കിയാല്‍ മതി.

. മദ്യം കഴിക്കുന്നവരിലും പുകവലിക്കുന്നവരിലും പോലും ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. എന്നാല്‍, രോഗം വേഗത്തില്‍ വിട്ടുമാറാന്‍ ദുശീലങ്ങള്‍ ഒഴിവാക്കുന്നതു നന്നായിരിക്കും.

കുറഞ്ഞ രക്തസമ്മര്‍ദത്തിനു മരുന്നുകളേറെ

രക്തസമ്മര്‍ദം 90/60-ല്‍ കുറയുമ്പോള്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കാം. കുറഞ്ഞ രക്തസമ്മര്‍ദം പലപ്പോഴും മറ്റു രോഗങ്ങളുടെ പരിണിത ഫലമായാണ് കാണപ്പെടാറുള്ളത്. തളര്‍ച്ച, തലകറക്കം, കണ്ണില്‍ ഇരുട്ടു കയറുക തുടങ്ങിയ ലക്ഷണങ്ങളാണു സാധാരണയായി കണ്ടുവരാറുള്ളത്.

കുറഞ്ഞ രക്തസമ്മര്‍ദത്തിനു ഹോമിയോപ്പതിയില്‍ 65-ല്‍ പരം മരുന്നുകള്‍ പ്രതിപാദിക്കുന്നുണ്ട്. സള്‍ഫര്‍, ഇഗ്നേഷ്യ, സ്റ്റാഫിസാഗ്രിയ, വിസ്കം ആല്‍ബ് തുടങ്ങിയവയാണ് അതില്‍ പ്രധാനം.

സംശയങ്ങള്‍ - പരിഹാരങ്ങള്‍

. ഏറെ നാളായി രക്തസമ്മര്‍ദത്തിനു മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍ക്കു ഹോമിയോപ്പതി ഫലപ്രദമാണോ? തീര്‍ച്ചയായും. ഹോമിയോ ചികിത്സ തുടങ്ങുമ്പോള്‍ത്തന്നെ പലപ്പോഴും പഴയ മരുന്നുകള്‍ നിറുത്തേണ്ടതില്ല. ശരീരത്തിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ചും രോഗശമനത്തിന്റെ തോത് അനുസരിച്ചും സാവധാനം അവ നിറുത്താവുന്നതാണ്.

. ബിപിയോടൊപ്പം കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കൂടി ഉള്ളവര്‍ക്ക് എന്തു ചികിത്സയാണ് നല്‍കുക? ഇതിനു മേല്‍പറഞ്ഞ രീതിയില്‍ തന്നെയാണു ചികിത്സ. ആവശ്യാനുസരണം പരിശോധനകള്‍ നടത്തി അവ നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കണം.

. ഹോമിയോ ചികിത്സയ്ക്കൊപ്പം മറ്റു ചികിത്സ വേണ്ടി വന്നാല്‍? ഒരു വൈദ്യശാസ്ത്രവും ഒരു രോഗത്തെ സംബന്ധിച്ചും അവസാന വാക്കല്ല. ഓരോ വൈദ്യശാസ്ത്രത്തില്‍ നിന്നും നാം നല്ലത് സ്വീകരിക്കുകയാണു വേണ്ടത്.

_ഡോ ഷാജി പൌലോസ് എം ഡി, എ ഐ എച്ച് എം എസ് ഹോമിയോപ്പതി, സാന്ത്വനം, ചാലക്കുടി._

Your Rating: