Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർശസ്സ് രോഗശമനത്തിന് ഹോമിയോ

homeo-haemorrhoids

മലാശയ രോഗങ്ങൾ പലതുണ്ടെങ്കിലും അർശസ്സ് ( haemorrhoids) മലദ്വാരത്തിലുണ്ടാകുന്ന പിളർപ്പ് (പരികർത്തിക - Fissure in Ano), ഭഗന്ദരം (Fistula in ano) എന്നിവയാണ് കൂടൂതലായി കണ്ടുവരുന്നത്.

അർശസ്സ് പ്രതിരോധിക്കാം

അർശസ്സ് അഥവാ മൂലക്കുരുവിന് കാരണം തെറ്റായ ജീവിതശൈലികളും (വ്യായാമക്കുറവ്) ഭക്ഷണശീലത്തിലുള്ള വ്യത്യായാനം (കൂടൂതൽ മാംസഹാരം ഉപയോഗിക്കൽ ) തുടർച്ചയായുള്ള വയറിളക്കം, മലബന്ധം നാരു കുറഞ്ഞ ആഹാരം, ഗർഭാവസ്ഥ, കൂടാതെ പുകവലി മദ്യപാനം മാനസികസമ്മർദം തുടങ്ങിയവയാണ്. ധാരാളം വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണം കഴിക്കുക, മലബന്ധം ഉണ്ടാക്കുന്ന ആഹാരസാധനങ്ങൾ ഒഴിവാക്കുക, പുകവലി മദ്യാപാനം മാനസികസമ്മർദം ആയാസപ്പെട്ട് മലവിസർജനം നടത്തുക എന്നിവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പാലിച്ചാൽ പൈൽസിനെ പ്രതിരോധിക്കാം.

പരികർത്തിക - സ്ത്രീകളിൽ കൂടൂതൽ മലദ്വാരത്തിന്റെ ചർമത്തിൽ ഉണ്ടാകുന്ന വിടവ് അല്ലെങ്കിൽ പിളർപ്പാണ് ഫിഷർ. ആ ഭാഗത്തുള്ള ചർമം അമിതമായി വലിയുന്നതുകൊണ്ടാണ് ഫിഷർ ഉണ്ടാകുന്നത്.സാധാരണ ഇതു കൂടൂതലായി സ്ത്രീകളിലാണ് കണ്ടുവരുന്നത്.

ഭഗന്ദരം ക്രമവിരുദ്ധ വിടവ്

മലദ്വാരത്തിന്റെയും മലാശയത്തിനുമിടയ്ക്കുള്ള ഭാഗവും ത്വക്കും തമ്മിൽ ബന്ധിപ്പിക്കുന്ന ക്രമവിരുദ്ധമായ വിടവാണ് ഭഗന്ദരം. ക്ഷയം കാൻസർ, കുടലിലുള്ള വ്രണങ്ങൾ (ulcerative colitis) ഈ ഭാഗത്തുണ്ടാകുന്ന ക്ഷതം , മലബന്ധം തുടങ്ങിയവയാണ് ഫിസ്റ്റുലയ്ക്കുള്ള പ്രധാന കാരണങ്ങൾ.

രോഗിക്കനുസരിച്ച മരുന്ന്

90 ശതമാനം രോഗികൾക്കും ശസ്ത്രക്രിയ കൂടാതെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ട് മാത്രം രോഗം ഭേദമാക്കാം. രോഗിയുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങളും രോഗത്തിന്റെ പ്രത്യേകതയും മനസ്സിലാക്കിയും മേൽപറഞ്ഞ രോഗകാര‌ണങ്ങൾ നിയന്ത്രിച്ചും മരുന്നുകൾ കൊടുത്താൽ രോഗം മാറ്റാവുന്നതാണ്.

നക്സ് വൊമിക്ക സൾഫർ അലോസ് എസ്കുലസ്, മൈമോസ, ഹമാമലീസ്, മൂരിയാറ്റിക് ആസിഡ് റട്ടാൻഹിയ, കോസ്റ്റിക്കം, കൊളിൻ സോണിയ, െനഗുണ്ടിയം, കാൽക്കേരിയ ഫ്ളോർ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി അർശസ്സിന് ഉപയോഗിക്കുന്നത്.

ടൂബർക്കുലിനം, ബെലഡോണ ഹെപ്പാർ സൾഫ് സിലീഷ്യ മിരിസ്റ്റിക്ക ലാക്കസിസ് നൈട്രിക്ക് ആസിഡ് തുടങ്ങിയ മരുന്നുകൾ മലാശയത്തിലുണ്ടാകുന്ന ഫിസ്റ്റുലയ്ക്കും ടുബർക്കുലിനം, ഗ്രാഫൈറ്റിസ്, നൈട്രിക്ക് ആസിഡ്, റട്ടാൻഹിയ, സിലീഷ്യ, കാൽകേരിയ ഫോസ് , സൾഫർ പെട്രോളിയം തുടങ്ങിയ മരുന്നുകൾ ഫിഷറിനും കൊടുക്കുന്നു.. ഇതിനെല്ലാമുപരി രോഗകാരണങ്ങൾ മനസ്സിലാക്കി അവയെ നിയന്ത്രിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.

ഡോ. ജോസ് എം. കുഴിംതൊട്ടിയിൽ പ്രഫസർ ആൻഡ് സൂപ്രണ്ട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ തിരുവനന്തപുരം