Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്ത് വെള്ള അരി ഉപയോഗിച്ചാൽ?

481749202

ഗർഭകാല പ്രമേഹമുളള അമ്മമാർ കഴിക്കുന്നത് കൂട്ടികൾക്ക് പൊണ്ണത്തടിയ്ക്കുള്ള സാധ്യത കൂട്ടുമോ? അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ പുതിയ പഠനം അത്തരമൊരു സാധ്യത തള്ളി കളയുന്നില്ല. ഗർഭകാലത്ത് വെള്ള അരി പോലുള്ള ധാന്യങ്ങൾ കൂടുതൽ അളവിൽ കഴിച്ച ഗർഭകാല പ്രമേഹം ഉള്ളവരുടെ കുഞ്ഞുങ്ങൾക്ക് ഏഴു വയസ്സു മുതൽ പൊണ്ണത്തടി ഉണ്ടാകാൻ സാധ്യത കൂടുതലെന്നാണ് ഇവരുടെ വാദം. ധാന്യങ്ങളിൽ ഡയറ്ററി കാർബോഹൈഡ്രേറ്റ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ടൈപ്പ് 2 ഡയബറ്റിസ്, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

പഠനത്തിനായി തിരഞ്ഞെടുത്തവരിൽ, 156 ഗ്രാമിൽ കൂടുതൽ ധാന്യങ്ങൾ ഒരു ദിവസം ഉപയോഗിച്ച ജെസ്റ്റേഷണൽ ഡയബറ്റിസോ രക്തത്തിൽ ഉയർന്ന അളവിൽ പ‍ഞ്ചസാരയോ കാണപ്പെട്ട  അമ്മമാർക്കുണ്ടായ കുഞ്ഞുങ്ങൾക്ക് ഏഴുവയസ്സിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത ദിവസവും 37 ഗ്രാമിൽ കുറച്ച് ധാന്യങ്ങൾ കഴിച്ചവരെക്കാൾ രണ്ടു മടങ്ങ് കൂടുതലായിരുന്നു.

കുട്ടികളുടെ ഭാരം കുറയ്ക്കാനായി ശാരീരിക പ്രവർത്തനങ്ങളും ഭക്ഷണത്തിൽ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അളവ് കൂട്ടുകയും മധുരം നിയന്ത്രിക്കുകയുമൊക്കെ ചെയ്തിട്ടും ഇത്തരക്കാരായ അമ്മമാരുടെ മക്കളിൽ പൊണ്ണത്തടി ഉണ്ടായതായി പഠനത്തിനു നേതൃത്വം നൽകിയ അമേരിക്കയിലെ യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗവേഷകനായ ക്യൂലിൻ ഷാങ് പറയുന്നു. 918 അമ്മമാരേയും കു‍ഞ്ഞുങ്ങളേയുമാണ് ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത്. 

Read more:  ഗർഭകാല ആരോഗ്യം