Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ ഹൃദയാരോഗ്യം; ഡോക്ടർമാരുടെ ടിപ്സ്

heart-attack

ഹൃദയത്തിന്റെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാറില്ല പലപ്പോഴും സ്ത്രീകൾക്ക്. ഇത്തരം സ്ത്രീകളോട് അമേരിക്കയിലെ ഡോക്ടർമാർക്ക് ചില അത്യാവശ്യ മാർഗനിർദേശങ്ങൾ പറയാനുണ്ട്.

∙ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ജിമ്മിലോ മറ്റോ പോകാൻ കഴിയണമെന്നു നിർബന്ധമില്ല. വീട്ടിലെ സ്റ്റെയർകേസ് കയറിയിറങ്ങുകയോ പറമ്പിലൂടെ വേഗത്തിൽ നടക്കുകയോ അങ്ങനെയെന്തെങ്കിലും മതി.

∙ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാൻ ദിവസവും ഒരു കപ്പ് പച്ചക്കറിയും പഴവർഗങ്ങളും കഴിക്കുക. പാതി പാകം ചെയ്തും പച്ചയ്ക്കും കഴിക്കുന്നതാണ് ഉത്തമം.

∙ശരീരത്തിന്റെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഓരോ മാസവും പരിശോധിക്കുക. ശരീരഭാരം വർധിക്കുന്നതായി തോന്നിയാൽ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച്. പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കുക

∙ഭക്ഷണക്രമത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ഒരു ദിവസം അരടീസ്പൂൺ ഉപ്പ് മാത്രമേ ശരീരത്തിൽ എത്താവൂ. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ ഇതു സഹായിക്കും.

∙ഹൃദയവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേദനകൾ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. വേദനകൾ നിസ്സാരമായി കാണരുത്.

Read more : ആരോഗ്യവാർത്തകൾ