Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സസ്യാഹാരം ശീലമാക്കൂ നേരത്തെയുള്ള ആർത്തവ വിരാമം തടയാം

eating-vegetables

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് തവിടുകളയാത്ത അരി, ബാർലി, ഓട്സ്, സോയ ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കൂ. അത് നേരത്തെയുള്ള ആർത്തവ വിരാമത്തിൽ നിന്ന് സംരക്ഷണമേകും.

ദിവസവുമുള്ള കലോറിയിൽ ഏകദേശം 6.5 ശതമാനമെങ്കിലും പച്ചക്കറികളിലെ മാംസ്യം (Protein) കഴിക്കുന്ന സ്ത്രീകൾക്ക് നാലുശതമാനം മാത്രം പച്ചക്കറി കഴിക്കുന്നവരെക്കാൾ ആർത്തവവിരാമം നേരത്തെയാകാനുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു.

ഭക്ഷണത്തിലെ പ്രത്യേകിച്ചും പച്ചക്കറികളിൽ അടങ്ങിയ പ്രോട്ടീനിന്റെ അളവ് അണ്ഡാശയത്തിന്റെ പ്രായമാകലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവ വിരാമവും അതുമായി ബന്ധപ്പെട്ട ആരോഗ്യാവസ്ഥ എങ്ങനെ മെച്ചപ്പെടുത്താനാകും എന്ന് ഈ പഠനം വിശദീകരിക്കുന്നു.

45 വയസ്സിനു മുൻപു തന്നെ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത് പത്തു ശതമാനത്തോളം സ്ത്രീകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഓസ്റ്റിയോപോറോസിസ്, ഓർമശക്തി നശിക്കൽ എന്നിവയ്ക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.

1969 ൽ 25 നും 42 നും ഇടയിൽ പ്രായമുള്ള 1,16,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പതിമൂന്നിനം ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ, സപ്ലിമെന്റുകൾ എന്നിവ കഴിഞ്ഞ വർഷം എത്ര തവണ കഴിച്ചുവെന്നു ചോദിച്ചു. നാലു ശതമാനത്തിൽ താഴെ മാത്രം പച്ചക്കറികൾ കഴിക്കുന്നവരെ അപേക്ഷിച്ച് ഒൻപതോ അതിലധികമോ ശതമാനം പ്രോട്ടീൻ അടങ്ങിയ സസ്യഭക്ഷണം കഴിക്കുന്നവർക്ക് ആർത്തവവിരാമം നേരത്തെയാകാനുള്ള സാധ്യത കുറവാണെന്നു കണ്ടു.

മസാച്ചുസെറ്റ്സ് ആംഹെഴ്സ്റ്റ്, ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിലെ ഗവേഷകരായ മെയ്ഗാൻ ബൗടോട്ട്, പ്രൊഫ. എലിസബത്ത് ബെർടോൺ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം എപ്പിഡെമിയോളജി ജേണലിന്റെ ഓൺലൈൻ എഡിഷനിൽ‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read more : സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ