Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസമെടുക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ?

Lady with heart problems

ആർത്തവ വിരാമം സ്ത്രീകളുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾക്കു കാരണമാകുന്നുവെന്നു ഡോക്ടർമാർ പറയുന്നു. ഈ മാറ്റങ്ങളിൽ പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നു എന്നതാണത്രേ. എന്നു കരുതി ആശങ്കപ്പെടേണ്ട. നിങ്ങളുടെ ശരീരം നൽകുന്ന ചില സൂചനകൾ ശ്രദ്ധിച്ചാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുമെന്നു പറയുന്നു ഡോക്ടർമാർ.. അത്തരം സൂചനകൾ ചുവടെ

∙ശ്വാസമെടുക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ? പടികൾ കയറുമ്പോഴും വേഗത്തിൽ നടക്കുമ്പോഴും കിതപ്പു തോന്നുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഹൃദയം കൂടുതൽ സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ സൂചനയാണിത്. ആയാസകരമായ ജോലികൾ ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ ചെക്കപ്പ് നടത്താനും മറക്കരുത്. 

∙നെഞ്ചിന്റെ ഭാഗത്ത് ഭാരക്കൂടുതൽ അനുഭവപ്പെടാറുണ്ടോ? നെഞ്ചുവേദന മാത്രമല്ല ഇത്തരം ഭാരം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായി നടക്കുന്നില്ലെന്നതിന്റെ സൂചനയാണ്.

∙തുടർച്ചയായ തലേവദന അനുഭവപ്പെടാറുണ്ടോ? രക്തസമ്മർദം വർധിക്കുന്നതിന്റെ ഭാഗമായി വരുന്ന തലവേദന സൂക്ഷിക്കണം. ശരീരത്തിലെ പ്രഷർ നില ഇടയ്ക്കിടെ പരിശോധിച്ച് നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തണം.

∙താടിയെല്ലിനുണ്ടാകുന്ന വേദന നിസ്സാരമായി കാണരുത്. എല്ലായ്പ്പോഴും ഈ വേദന പല്ലുമായി ബന്ധപ്പെട്ടതാകണമെന്നില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും താടിയെല്ലുവേദന അനുഭവപ്പെടാം

∙മലർന്നുകിടന്ന് ഉറങ്ങുമ്പോൾ എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം തോന്നാറുണ്ടോ? കിടക്കുമ്പോൾ ശരീരത്തിലെ നീര് ഒഴുകി എവിടെയെങ്കിലും ശേഖരിക്കപ്പെടുന്നതുകൊണ്ടാണ് ഈ വേദന. ഇത്തരം വേദന അനുഭവപ്പെടുന്ന സ്ത്രീകൾ ഡോക്ടറെ കാണാൻ മടിക്കരുത്.