Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗാമാറ്റിലെ രാസവസ്തുക്കൾ ഗർഭധാരണം തടസ്സപ്പെടുത്തും

yogamat

നിങ്ങൾ വന്ധ്യതാ ചികിത്സയ്ക്കു തയാറെടുക്കുകയാണോ? എങ്കിൽ യോഗാ മാറ്റ് പോലുള്ള ഉല്പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതാകും നല്ലത്. ഇവയിലടങ്ങിയ രാസവസ്തുക്കൾ ഐ വി എഫ് നെ തടസപ്പെടുത്തും എന്ന് പഠനം.

അപ്ഹോൾസ്റ്ററി ചെയ്ത ഫർണിച്ചറുകൾ, ശിശു ഉൽപ്പന്നങ്ങൾ, ജിം യോഗ മാറ്റുകൾ ഇവയിലെല്ലാം ഓർഗാനോ ഫോസ്ഫേറ്റ് ഫ്ലെയിം റിറ്റാർഡന്റുകൾ (PDR) എന്നറിയപ്പെടുന്ന അഗ്നിശമനികൾ അടങ്ങിയിട്ടുണ്ട്. മൂത്രത്തിൽ ഈ രാസവസ്തുക്കൾ കൂടിയ അളവിൽ ഉള്ള സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനം (IVF) വഴി ഗർഭം ധരിക്കാൻ സാധ്യത വളരെ കുറവായിരിക്കും. പ്രത്യുല്പാദനം നടക്കാത്തതിനുള്ള നിരവധി ഘടകങ്ങളിൽ ഒന്നാണ് പി എഫ് ആറുമായുള്ള സമ്പർക്കവുമെന്ന് പഠനം പറയുന്നു.

പഠനത്തിൽ പങ്കെടുത്തവരിൽ എൺപതുശതമാനത്തിൽ കൂടുതൽ പേരിലും മൂന്നിനം പി എഫ് ആറുകൾ ഉള്ളതായി കണ്ടു. TDCIPP, TDHP, Mono ITP എന്നിവയാണവ, എൻവയൺമെന്റൽ ഹെൽത്ത് പെർസ്പക്ടീവ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഇവയുടെ അളവ് കൂടുതലുള്ള സ്ത്രീകളിൽ പ്രത്യുല്പ്പാദന സാധ്യത പത്തുശതമാനം കുറവായിരിക്കും. ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷനുള്ള സാധ്യത 31 ശതമാനവും മെറ്റബോളൈറ്റുകളുടെ അളവ് കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് ഗർഭധാരണത്തിനുള്ള സാധ്യത 41 ശതമാനവും കുറവായിരിക്കും.

ഐ വി എഫ് ചികിത്സ ചെയ്യുന്നവർ ഇതു വിജയിക്കാൻ പാരിസ്ഥിതിക രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കാൻ ഫ്ലെയിം റിറ്റാർഡന്റുകൾ ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പി. എഫ്. ആർ, ഹോർമോൺ തകരാറിനു കാരണമാകും എന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫർണിച്ചറുകളിൽ നിന്നും മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നും ഇവ വായുവിലേക്കും വീടിനുള്ളിലെ അന്തരീക്ഷത്തിലെ പൊടിയിലേക്കും കലരും.

ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ കോർട് നി കാരിഗ്‌നന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.