Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദ സാധ്യത നേരിടാൻ സാമ്പത്തിക തയാറെടുപ്പ്

breast-cancer

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് സ്തനാർബുദം. ഉയർന്ന തോതിൽ രോഗം കണ്ടുവരുന്നെങ്കിലും ഇതു സംബന്ധിച്ച ബോധവൽക്കരണവും സാമ്പത്തിക തയാറെടുപ്പും വളരെ കുറവാണ്. 

ഫ്യൂച്ചർ ജനറാലി ഇന്ത്യ ലൈഫ് ഇൻഷുറൻസ് കമ്പനി ഈയിടെ നടത്തിയ സർവേയിൽ 65% സ്ത്രീകൾക്കും സ്തനാർബുദ ചികിത്സാച്ചെലവു സംബന്ധിച്ച് അറിവില്ലെന്നു കണ്ടെത്തി. ചികിത്സയ്ക്കായി പണം കടം വാങ്ങുകയോ വ്യക്തിഗത സമ്പാദ്യം ഉപയോഗിക്കുകയോ വ്യക്തിഗത വായ്പ എടുക്കുകയോ ചെയ്യുമെന്നു മിക്കവരും പറഞ്ഞു. സ്തനാർബുദത്തിനു പ്രത്യേകമായുള്ള ഇൻഷുറൻസ് പ്ലാനുകളെ സംബന്ധിച്ച് ഏകദേശം 72% പേർക്കും വിവരമില്ല എന്നതിൽ ഒരു അദ്ഭുതവുമില്ല.

സ്തനാർബുദം തിരിച്ചറിയുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തിൽ എന്ത് സംഭവിക്കും?

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം 2020 ആകുമ്പോൾ ഇന്ത്യയിൽ 17.3 ലക്ഷം പുതിയ കാൻസർ കേസുകളും 8.8 ലക്ഷം മരണങ്ങളും ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. സ്തനാർബുദക്കേസുകളിൽ മിക്കതും വൈകിയ ഘട്ടങ്ങളിലാണു കണ്ടെത്തുന്നത്, അതിനാൽ വിദഗ്ധ ചികിത്സ ആവശ്യമായിവരുന്നു. സ്തനാർബുദത്തിന്റെ ടൈപ്പ് / സ്റ്റേജ്, വേണ്ടിവരുന്ന ചികിത്സ, ബന്ധപ്പെട്ട ഹോസ്പിറ്റൽ എന്നിവ അനുസരിച്ച് സ്തനാർബുദ ചികിത്സ വളരെ ചെലവേറിയതായേക്കാം.

മിക്ക സ്ത്രീകളും സ്തനാർബുദത്തെക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടോ മടി കൊണ്ടോ സ്ക്രീനിങ് പരിശോധനകൾക്കു വിധേയരാകാറില്ല. കാൻസർ രോഗത്തിന്റെ ചെലവ് അല്ലെങ്കിൽ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് 50% ഇന്ത്യൻ സ്ത്രീകൾക്കും അറിയില്ല. അതുകൊണ്ടുതന്നെ, സ്തനാർബുദ ചികിത്സാച്ചെലവ് 2.5 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ആകുമെങ്കിലും പകുതിപ്പേരും കരുതുന്നത് ചെലവ് 2 ലക്ഷം രൂപയിൽ കുറവാണെന്നാണ്. ഇത് മോശം സാമ്പത്തിക ആസൂത്രണത്തിനും, തന്മൂലം കുടുംബത്തിനു കാര്യമായ സാമ്പത്തിക ഭാരത്തിനും ഇടയാക്കുന്നു. 

ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട, കാണാത്ത ചെലവുകൾ എന്തെല്ലാമാണ്, അത് എങ്ങനെ കൈകാര്യം ചെയ്യാനാകും?

രോഗ നിർണയ സാങ്കേതിക വിദ്യയുടെ പുരോഗതിയും ചികിത്സാരീതികളുടെ മുന്നേറ്റവും കൊണ്ട്, ഈ ദുരന്തത്തെ നിങ്ങൾക്കു നേരിടാൻ കഴിയും, അത്തരം അടിയന്തര സാഹചര്യങ്ങൾക്കുള്ള ഒരു സാമ്പത്തിക അഭയസ്ഥാനം നിങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിൽ. നടപടിക്രമങ്ങൾ, മരുന്നുകൾ, വൈദ്യസഹായം എന്നിവയുടെ പണച്ചെലവിനപ്പുറം വരുമാന നഷ്ടം, ദീർഘകാല പരിചരണം, യാത്രകൾ, താമസച്ചെലവുകൾ, മെഡിക്കൽ വിലവർധന ഇങ്ങനെ വളരെയധികം കാണപ്പെടാത്ത ബാധ്യതകളും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതാണ്. 

കാൻസറിനു മാത്രമായുള്ള  ഇൻഷുറൻസ് പദ്ധതി വാങ്ങേണ്ടതെന്തുകൊണ്ട്?

കാൻസർ നേരിടാൻ സാമ്പത്തികമായി തയാറെടുക്കാനുള്ള ഏറ്റവും മികച്ച മാർഗം ഒരു അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസിക്കു പുറമെ കാൻസറിനു മാത്രമായുള്ള പ്രത്യേക ഇൻഷുറൻസ് പോളിസിയിലും നിക്ഷേപിക്കുക എന്നതാണ്. രോഗത്തിന്റെ തുടക്കത്തിലോ മുന്നേറിയ ഘട്ടത്തിലോ ആകട്ടെ, ഇത്തരം പോളിസികൾ എല്ലാത്തരം കാൻസർ സാധ്യതകളിലും സംരക്ഷണം നൽകുന്നു. 

മെഡിക്ലെയിം പോളിസികൾ ഹോസ്പിറ്റലൈസേഷനും അനുബന്ധ ചെലവുകൾക്കും എന്ന‌ു പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ കാൻസർ ഇൻഷുറൻസ് പ്ലാൻ പോലുള്ള പ്രത്യേക സംരക്ഷണം, ആശുപത്രിവാസത്തിനപ്പുറം നിങ്ങൾക്കു മൊത്തം പണരൂപത്തിലുള്ള ആനുകൂല്യങ്ങളും നൽകുന്നു.  ഇത്തരം പദ്ധതികൾ, താരതമ്യേന കുറഞ്ഞ പ്രീമിയത്തിൽ സമഗ്ര സംരക്ഷണം നൽകുന്നതുകൂടാതെ ഒരു പടി കൂടി മുന്നോട്ടുപോയി, രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ നിർദിഷ്ട ആനുകൂല്യം പണമായി നൽകി, സാമ്പത്തികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. 

മിക്ക പ്ലാനുകളും 'പ്രീമിയം വേയ്‌വർ' എന്ന ആനുകൂല്യം നൽകുന്നു. അതായത്, കാൻസർ രോഗനിർണയം അതിന്റെ ആദ്യഘട്ടത്തിൽത്തന്നെ സംഭവിച്ചാൽ, ഭാവി പ്രീമിയം അടയ്ക്കേണ്ട ആവശ്യമില്ല. പേ-ഔട്ട് തുക, മുൻകാല ക്ലെയിമുകളും കാൻസർ ഘട്ടത്തിന്റെ തീവ്രതയും അനുസരിച്ചിരിക്കും. രോഗം വളരെ മുന്നേറിയ ഘട്ടത്തിലാണെങ്കിൽ, നിങ്ങൾക്ക് ചികിത്സാച്ചെലവുകൾ വഹിക്കാനാവശ്യമായ അധിക തുക ലഭിക്കുന്നുണ്ടെന്ന് പോളിസി ഉറപ്പാക്കുന്നു.

(ഫ്യൂച്ചർ ജനറാലി ഇന്ത്യ ലൈഫ് ഇൻഷുറൻസ് കമ്പനി ചീഫ് മാർക്കറ്റിങ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണു ലേഖകൻ)