Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബോർഷൻ ഭയാനകമായി വര്‍ധിക്കുന്നു

abortion

ലോകമൊട്ടാകെയുള്ള കണക്കെടുത്താൽ പുറംലോകം കാണാതെ നാലിൽ ഒരു ജീവന്‍ ഗർഭാവസ്ഥയില്‍ത്തന്നെ ഇല്ലാതാകുന്നുവെന്ന് ലോകരോഗ്യസംഘടനയുടെ പഠനം. 56ദശലക്ഷം അബോർഷൻ കേസുകളാണത്രെ പ്രതിവര്‍ഷം ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയും ന്യൂയോര്‍ക്കിലെ ഗുട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിൽ പുറത്തു വന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്.

ഗര്‍ഭച്ഛിദ്രങ്ങളിൽ അമ്മമാർ മരണപ്പെടുന്നതിന്റെ കണക്കുകളും ഭയപ്പെടുത്തുന്നതാണ്. അവികസിതരാജ്യങ്ങളിൽ ഗര്‍ഭച്ഛിദ്രത്തിന്റെ നിരക്ക് കഴിഞ്ഞ 15 വര്‍ഷമായി മാറ്റമില്ലാതെ തുടരുകയാണ്. വികസ്വരരാജ്യങ്ങളിലാണ് അബോർഷൻ നിരക്ക് കൂടിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവും ചെറിയ കുടുംബങ്ങൾക്കായുള്ള ആഗ്രഹവുമാണത്രെ ഇത്തരം അബോർഷൻ കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നത്.

ഭ്രൂണഹത്യ നിയമവിധേയമായതും അല്ലാത്തതുമായ എല്ലാ സ്ഥലങ്ങളിലും അബോർഷൻ നിരക്ക് ഒരേപേലെയാണെന്ന് കണക്കുകൾ പറയുന്നു. ഭ്രൂണഹത്യ നിയമവിരുദ്ധമാക്കിയത് അബോർഷൻ തടയാൻ കാരണമായില്ലെന്നും മാത്രമല്ല സുരക്ഷിതമല്ലാത്ത മാർഗ്ഗങ്ങൾ തേടിപ്പോകുന്നത് അപകടകരമായ അബോർഷൻ രീതികൾ വർദ്ധിക്കാനിടയാക്കിയെന്നും പഠനം പറയുന്നു.

പാർശ്വഫലങ്ങളുണ്ടാകുമോയെന്ന പേടിയാണ് ഇത്തരം ഗര്‍ഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പലരും മടികാണിക്കുന്നതെന്നും അബോർഷൻ നിരക്ക് കൂടിയ സ്ഥലങ്ങളിൽ ഗര്‍ഭനിരോധ ഉപാധികളെക്കുറിച്ച് വലിയ ബോധവത്കരണം വേണമെന്ന് പഠനം നിർദ്ദേശിക്കുന്നു.  

Your Rating: