Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവവേദന മാറ്റാൻ നേന്ത്രപ്പഴം

banana-eating

ആർത്തവസമയത്ത് കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളും സാധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നതു വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആർത്തവം വരുന്നതിനു പത്തു ദിവസം മുൻപു തന്നെ ആഹാരക്രമത്തിൽ മാറ്റം വരുത്തണം.

കാൽസ്യം ഉൾപ്പെടുത്താം

ആർത്തവ പൂർവ അസ്വാസ്ഥ്യം (PMS) കുറയ്ക്കാനും വയറുവേദന മാറാനും കാൽസ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം. പാൽ ഉൽപന്നങ്ങൾ കഴിക്കുന്നതിനെക്കാൾ ഇലക്കറികൾ, എള്ള്, ബദാം, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പ് അധികം ഇല്ലാത്തത‍ും അധികം പുളിയില്ലാത്തതുമായ തൈര്, ‍യോഗർട്ട്, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ ഉൾപ്പെടുത്താം.

ഡാർക് ചോക്ലേറ്റ് നല്ലത്

ഡാർക് ചോക്ലേറ്റ് പേശികളുടെ വലിച്ചിൽ സുഗമമാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും. ഡാർക് ചോക്ലേറ്റിലെ ഫ്ലേവനോയി ഡുകളാണ് ഇതിനു സഹായിക്കുന്നത്. സന്തോഷനിർ‌ഭരമായ മൂഡ് നൽകാനും ചോക്ലേറ്റിനു കഴിയും.

പൈനാപ്പിൾ ഭക്ഷണശേഷം

പൈനാപ്പിൾ ജൂസായോ പഴമായോ കഴിക്കാം. പൈനാപ്പിളിലെ ബ്രോമലിൻ എന്ന എൻസൈം ആർത്തവസമയത്ത് കോശങ്ങളിലുള്ള നീരുകുറയ്ക്കുന്നു. ആർത്തവരക്തം കട്ടപിടിക്കുന്നതു കുറയ്ക്കുന്നതിനും പൈനാപ്പിൾ സഹായിക്കും. ദിവസം 100 ഗ്രാം പൈനാപ്പിൾ കഴിക്കാം. ആഹാരശേഷം പൈനാപ്പിൾ കഴിക്കുക.

നേന്ത്രപ്പഴം വേദനയകറ്റും

ആർത്തവവുമായി ബന്ധപ്പെട്ട വേദനകൾക്കും‌ നേന്ത്രപ്പഴം നല്ല ഒരു ഒൗഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആർ‍ത്തവകാലത്ത് ഏകദേശം രണ്ട് നേ‍ന്ത്രപ്പഴം കഴിക്കാം. എന്നാൽ മറ്റു സങ്കീർണ അന്നജങ്ങളിൽ കുറവു വരുത്തണം. അല്ലെങ്കിൽ ശരീരഭാരം വർധിക്കാം.

ട്രീൻ ടീ മാജിക്

ചായയും കാപ്പിയും ഒഴ‍ിവാക്കുക. ഗ്രീൻ ടീ കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കും. കെയ്ചിൻ എന്ന ആന്റ‍ിഒാക്സിഡന്റ് ട്രീൻടീയിൽ ധാരാളമുണ്ട്. സ്പിനച്ചിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഒാക്സിഡന്റ് പേശികളുടെ പ്രവർത്തനം സുഗമമാക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഒാക്സിഡന്റ് പേശികളുടെ പ്രവർത്തനം സുഗമമാക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഒാക്സലേറ്റ് കാത്സ്യത്തിന്റെ ആഗിരണത്തിനു സഹ‍ായിക്കുന്നു. ഒമേഗാ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ആന്റിഇൻഫ്ലമേറ്ററി ആണ് സ്പിനച്ച്.

ചെറുചണവിത്തിലെ ലിഗ്നനുകളും (പോളി ഫിനോളുകൾ) സോയയിലെ െഎസോഫ്ലേവൻസും ഹോർമോൺ ഏറ്റക്കുറച്ചിൽ ക്രമീകരിക്കുന്നു.

Disease info ആർത്തവ തകരാറുകൾ

സാധാരണ ആർത്തവചക്രത്ത ബാധിക്കുന്ന പ്രശ്നങ്ങളാണ് അസഹ്യവേദന, വയറിലെ സ്തംഭനാവസ്ഥയും ഗ്യാസ് പ്രശ്നങ്ങളും, മസിലുകളുടെ വലിച്ചിലും കോച്ചിപ്പിടുത്തവും, രക്ത കട്ടയായി പോവുക എന്നിവ. ഈ പ്രശ്നങ്ങൾക്ക് ഭക്ഷണ പരിഹാരങ്ങളുണ്ട്. എന്നാൽ അമിതരക്തസ്രാവം, ആർത്തവം ഇല്ലാതെ വരുക, ഒന്നിലേറെ തവണ ആർത്തവം വരുക, കൃത്യമായി ആർത്തവം വരാതിരിക്കുക ഇവ ഹോർമോൺ തകരാറുകൾ മൂലമാണ്. അതു പരിഹാരിക്കുന്നതിനു ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ വേണ്ടി വരും.