Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനനസമയത്തെ മുലയൂട്ടലിന്റെ പ്രാധാന്യമറിയുമോ?

breast-feeding

മാതൃത്വമെന്നത് മഹനീയമെന്നാണ് നാം പഠിച്ചിരിക്കുന്നത്. മുലയൂട്ടലിനും ആ മഹത്വം നാം നൽകിയിരിക്കുന്നു. അമ്മിഞ്ഞപ്പാലിനെ അമൃതിനു തുല്യമായാണ് കവികളുൾപ്പെടെ കണക്കാക്കിയിരിക്കുന്നത്. മുലയൂട്ടൽ എപ്പോഴാണ് ആരംഭിക്കേണ്ടത്, എത്ര കാലം തുടരാം? പലരുടെയും സംശയമാണ്. കുട്ടി ജനിച്ചയുടനെ അല്‍പം മഞ്ഞനിറത്തിലുള്ള കൊളസ്ട്രം ആണ് ലഭിക്കുക. കുട്ടിക്ക് രോഗ- പ്രതിരോധ ശേഷി ലഭിക്കാൻ സഹായകമാകുന്ന ആന്റിബാക്ടീരിയൽ ഘടകങ്ങളും പോഷക വസ്തുക്കളുമാണ് ഈ ദ്രാവകം നുണയുന്നതിലൂടെ ലഭിക്കുക.

ആദ്യ മണിക്കൂറുകളിൽതന്നെ മുലയൂട്ടൽ ആരംഭിക്കണമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ആദ്യ ദിവസങ്ങളിൽ മറ്റ് ആഹാര പദാർഥങ്ങൾ, എന്തിനു വെള്ളം പോലും നൽകാതിരിക്കുന്നതാണ് നല്ലതെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ആറു മാസം വരെയെങ്കിലും നിർബന്ധമായും മുലയൂട്ടേണ്ടതാണ്. എത്രകാലം തുടരുന്നുവോ അത്രയും കുട്ടിക്ക് രോഗപ്രതിരോധശേഷി ലഭിക്കും. മരുന്നുകൾ കഴിക്കുന്നവരും പകരുന്ന അസുഖമുള്ളവരും ഡോക്ടർ‌മാരുടെ നിർദ്ദേശങ്ങൾ തേടേണ്ടതാണ്.

കുട്ടിയുടെ മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും മുലയൂട്ടൽ‌ സഹായകരമാകുമത്രേ.ഗർഭാശയ, സ്തന അർബുദ സാധ്യതകളെ മുലയൂട്ടൽ കുറയ്ക്കും. ചൈൽഡ്ഹുഡ് ലുക്കീമിയ, അമിതവണ്ണം, ടൈപ്പ് 2 ഡയബറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, എസ്ഐഡിഎസ്(സഡൻ ഇൻഫാന്റ് ഡെത്ത് സിൻഡ്രോം) എന്നിവ ഒഴിവാക്കാൻ മുലയൂട്ടൽ സഹായകമാകും.

മുലപ്പാല്‍ കുഞ്ഞിന് ദഹിയ്ക്കാൻ എളുപ്പമാണെന്നതിനാല്‍ ദഹനപ്രശ്‌നങ്ങളും ചർദ്ദിയും പോലുള്ളവയും വയറിനു പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യതയും കുറവാണ്. അമ്മയുടെ സ്നേഹം പകരുന്നത് മുലപ്പാലിലൂടെയാണെന്നതിനാൽ പ്രസവശേഷം കഴിയുന്നതും വേഗം മുലയൂട്ടൽ ആരംഭിക്കുക. 

Your Rating: