Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ?

calcium-food

പ്രായമുള്ള സ്ത്രീകൾ കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങളെ ചെറുക്കുമെന്നു പഠനങ്ങൾ. എന്നാൽ സ്ട്രോക്കും ഒടിവുകളും തടയാൻ ഇവയ്ക്കാവില്ലെന്നും ഗവേഷകർ പറയുന്നു.

2001 മുതൽ കൊറിയയിലെ രണ്ടു വിഭാഗം ആളുകളിൽ നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. നിലവിൽ രോഗങ്ങളില്ലാത്ത 50 വയസിനു മുകളിലുള്ള 2199 പുരുഷൻമാരെയും 2704 സ്ത്രീകളെയുമാണ് പഠനത്തിലുൾപ്പെടുത്തിയത്. ഇവരുടെ ആഹാരരീതികളും രോഗവിവരങ്ങളും കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് ഹൃദ്രോഗങ്ങൾ കുറവാണെന്നു കണ്ടെത്തി.

കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണം ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് സൗത്ത് കൊറിയയിലെ സിയൂൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ഗവേഷകനായ സങ് ഹൈ കോങ് പറയുന്നു.

Your Rating: