Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദ സാദ്ധ്യത ഒഴിവാക്കാൻ കാരറ്റ്

carrot

ദിവസേന കാരറ്റ് കഴിക്കുന്നതു വഴി സ്തനാർബുദം ഉണ്ടാകുവാനുള്ള സാധ്യത അറുപതു ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ. ഗവേഷണത്തിൽ ഉയർന്ന അളവിൽ കരോട്ടിൻ വിറ്റാമിൻ ഉള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. പച്ചക്കറികളിൽ പ്രത്യേകിച്ച് കാരറ്റിലാണ് കരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളത്. കൂടാതെ എൻസൈമുകൾ ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് കാരറ്റ്.

സമീകൃതാഹാരത്തിന്റെ ഭാഗമായി ധാരാളം പച്ചക്കറികൾ കഴിക്കുന്നതും അവയിൽ കാരറ്റ് ഉൾപ്പെടുത്തുന്നതും സ്തനാർബുദ സാധ്യത ഒഴിവാക്കുമെന്ന് സീനിയർ റിസർച്ച് കമ്മ്യൂണിക്കേഷൻ ഓഫീസറായ റിച്ചാർഡ് ബെർക്ക്സ് പറഞ്ഞു. ശരിയായ ശരീരഭാരം നിലനിർത്തുന്നതിനും കാരറ്റ് ഫലപ്രദമാണ്.

കാരറ്റ് കൊണ്ടുള്ള രണ്ടു വിഭവങ്ങൾ പരിചയപ്പെടാം

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, മദ്യപാനം ഒഴിവാക്കുക , സമീകൃതാഹാരം ശീലമാക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാവർക്കും എല്ലാത്തരം രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ക്ലിനിക്കൽ നൂട്രീഷൻ എന്ന അമേരിക്കൻ ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: