Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്

curd

സ്തനാർബുദ രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുകയാണ്. സ്‌തനാര്‍ബുദം തുടക്കത്തിലേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകും. സ്തനാർബുദ രോഗം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയെന്നതാണ് സാധാരണ പറയാറുള്ളത്. മാത്രമല്ല ഇടയ്ക്ക് പരിശോധനകൾ നടത്തുകയും ചെയ്യണം.

അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ് , സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.

ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി ഇപ്പോൾ പ്രചാരം നേടുകയാണ്. ഇത്തരം ബാക്ടീരിയകളെ പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്നത് അംഗീകരിച്ചു കഴിഞ്ഞു.

തൈരിലും മോരിലും കാണപ്പെടുന്ന ലാക്ടോബാസിലസ്സ് ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. കാന്‍സര്‍ കോശങ്ങളിലെ ഡിഎന്‍എ തകരാര്‍ പരിഹരിക്കാൻ ഈ ബാക്ടീരീയകളുത്പാദിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾക്കു കഴിയുമത്രെ. അപ്ളൈഡ് ആൻഡ് എൻവയൺമെന്റൽ മൈക്രോബയോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.