Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിൽ?

miscarriage

ഗർഭാശയാവരണത്തിലെ മൂലകോശങ്ങളുടെ കുറവാണ് തുടർച്ചയായി ഗർഭം അലസുന്നതിനു പിന്നിലെന്ന് പുതിയ കണ്ടെത്തൽ. സ്ഥിരമായി ഗർഭം അലസുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ കണ്ടെത്തൽ.

ഗർഭാശയാവരണത്തിലുള്ള മൂലകോശങ്ങവുടെ കുറവാണ് ഗർഭമലസലിനു കാരണമാകുന്നത്. ഗർഭാശയാവരണത്തിന്റെ തകരാർ ഗർഭ ധാരണത്തിനു മുൻപേ സംഭവിക്കുന്നതാണ്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാർവികിലെ ഗവേഷകനായ ജാൻ ബ്രോസൻസും കൂട്ടരുമാണ് ഈ ഗവേഷണത്തിനു പിന്നിൽ. ഗർഭം ധരിക്കുന്നതിനു മുൻപേ ഗർഭാശയാവരണത്തിൻറെ തകരാർ പരിഹരിക്കുന്നതാണ് ഗർഭമലസൽ തടയാൻ പറ്റിയ മാർഗമെന്നും പ്രധാന ഗവേഷകനായ ജാൻ ബ്രോസൻസ് പറഞ്ഞു.

ഏകദേശം 15 - 25 ശതമാനം ഗർഭധാരണവും ഗർഭമലസലിലാണ് അവസാനിക്കുന്നത്. 100ൽ ഒരു സ്ത്രീക്കു തുടർച്ചയായി ഗർഭമലസൽ സംഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തുടർച്ചയായി ഗർഭമലസിയ180 സ്ത്രീകളുടെ ഗർഭാശയാവരണ കോശങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഗർഭം അലസുന്ന സ്ത്രീകളുടെ ഗർഭാശയാവരണത്തിൽ മൂലകോശങ്ങൾ കുറവായിരുന്നു. ഈ മൂലകോശങ്ങവുടെ കുറവ് ഗർഭാശയാവരണത്തെ തകർക്കുകയും ഗർഭമലസലിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.

മൂലകോശങ്ങളുടെ കുറവുമൂലം തകരാറിലായ ഗർഭാശയയാവരണത്തിനും ഗർഭപാത്രത്തിനും ഗർഭം നിലനിർത്താനുള്ള കഴിവു കുറവായിരിക്കും. സ്റ്റെം സെൽസ് എന്ന ജേർണലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: