Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികളുടെ അമിതവണ്ണത്തിനു പിന്നിൽ?

preg-obese

ഗർഭകാലത്തെ അമിതവണ്ണത്തിനു കാരണം ഉറക്കക്കുറവും അമിതമായ ഉറക്കവുമാണെന്ന് പുതിയ കണ്ടെത്തൽ. ഗർഭകാലത്തുണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ അമിതവണ്ണത്തിലേക്ക് നയിക്കുമെന്നും ഗവേഷകർ പറയുന്നു.

ഗർഭകാലത്തെ ഉറക്കമില്ലായ്മ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കും. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബെർഗിലെ ഫ്രൻസെസ്കാ ഫാകോയും കൂട്ടരുമാണ് ഗവേഷണത്തിനു പിന്നിൽ.

ഗർഭിണികളും അല്ലാത്തവരുമായ 741 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. ഇവരുടെ ഉറക്കത്തിന്റെ വിശദാംശങ്ങൾ നിരീക്ഷിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഭൂരിഭാഗം സ്ത്രീകളും 7 മണിക്കൂറിനും 9 മണിക്കൂറിനും ഇടയിൽ ഉറങ്ങുന്നവരാണ്. ഇതിൽ കുറവ് ഉറങ്ങിയവർക്കും 9 മണിക്കൂറിലധികം ഉറങ്ങിയവർക്കുമാണ് ഗർഭകാലത്ത് അമിതവണ്ണം ഉണ്ടായതായി കണ്ടെത്തിയത്.

യുഎസിലെ അറ്റ്ലാന്റയിൽ നടന്ന ദി മെറ്റേണൽ ഫീറ്റൽ മെഡിസിന്റെ വാർഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടത്.