Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ മാനസിക പിരിമുറുക്കം കുഞ്ഞിനെ സ്വാധീനിക്കുന്നതെങ്ങനെ?

x-default

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന യുവതിയാണോ നിങ്ങൾ? എങ്കിൽ ഭാവിയിൽ നിങ്ങൾക്കുണ്ടാകുന്നത് ഒരു പക്ഷേ തൂക്കം കുറഞ്ഞ കുഞ്ഞായിരിക്കും. ഗർഭിണി ആകുന്നതിനു മുൻപു തന്നെ ഒരു സ്ത്രീയുടെ സ്ട്രെസ് ഫിസിയോളജി വളരെ പ്രധാനമാണെന്നും രണ്ടര കിലോഗ്രാമിൽ കുറഞ്ഞ ഭാരമുള്ള അതായത് തൂക്കം കുറഞ്ഞ കുഞ്ഞിന് ജൻമം നൽകുമെന്നും യുഎസിലെ കാലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നു.

ഒരു സ്ത്രീ ഗർഭിണിയാകും മുൻപുള്ള ആരോഗ്യവും ജീവിത സാഹചര്യങ്ങളും പ്രധാനമാണ്. സ്ത്രീകൾ വളരെക്കാലമായി അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും കോർട്ടിസോളിന്റെ പാറ്റേണും തൂക്കക്കുറവുള്ള കു‍ഞ്ഞും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ ക്രിസ്റ്റീൻ ഗാർഡിനോ പറയുന്നു.

Read : കേൾക്കാതെ പോകരുത് ഗർഭസ്ഥശിശുവിന്റെ കണ്ണീർ പറച്ചിൽ

സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ ശരീരം പുറപ്പെടുവിക്കുന്ന ഹോർമോണായ കോർട്ടിസോളിന് ഗർഭിണിയാകും മുൻപേ തന്നെ ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ തൂക്കത്തെ സ്വാധീനിക്കാനാകും.

142 സ്ത്രീകളെ പഠനവിധേയരാക്കി. എങ്ങനെയാണ് മാനസിക പിരിമുറുക്കം രക്ഷിതാക്കളെയും അവരുടെ കുഞ്ഞുങ്ങളെയും ബാധിക്കുന്നതെന്നു പരിശോധിച്ചു. ഉമിനീരിന്റെ സാംപിൾ ആണ് പരിശോധയനയ്ക്ക് ഉപയോഗിച്ചത്.

സാധാരണ ഗര്‍ഭാവസ്ഥയിൽ കോർട്ടിസോളിന്റെ അളവ് രണ്ടു മുതൽ നാലിരട്ടി വരെ കൂടും. കോർട്ടിസോളിന്റെ അളവ് കൂടുന്നതിന്, കുട്ടിയുടെ വളർച്ചയുടെ വികാസത്തിനും പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. എന്നാൽ കോർട്ടിസോളിന്റെ അളവ് ഈ പരിധിക്കും അപ്പുറത്ത് ആകുമ്പോൾ വളരെ പെട്ടെന്നാകും ഫലം. എന്തെന്നാൽ കോർട്ടിസോളിന്റെ അളവ് പരിധിവിട്ട് കൂടുമ്പോൾ ഗർഭസ്ഥ ശിശുവിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് പിന്നീടുള്ള ജീവിതത്തിൽ സ്ട്രെസിനോടുള്ള കുഞ്ഞിന്റെ പ്രതികരണത്തെ സ്വാധീനിക്കുന്നു.

കൂടുതൽ സ്ത്രീകളും തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്നതായി പഠനഫലം കാണിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളും മെറ്റബോളിക് ഡിസോർഡറുകളും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ ഈ കുഞ്ഞുങ്ങളെ അലട്ടുമെന്നും ശിശുമരണ നിരക്കിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ദിനംതോറുമുള്ള പിരിമുറുക്കത്തെ സാധ്യമായ വഴികളിലൂടെ മറികടക്കണമെന്നും ആരോഗ്യപ്രദമായ ആദ്യഗർഭകാലം മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും പഠനത്തിൽ പങ്കെടുത്ത ക്രിസ് ഡങ്കൽ ഷെറ്റർ പറയുന്നു. ഹെൽത്ത് സൈക്കോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: