Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളനീർ ഗർഭിണികൾക്ക് നല്ലത്

tender-coconut

കരിക്കിൻ വെള്ളത്തിന്റെ ഔഷധഗുണങ്ങൾ ധാരാളമാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ അതിനെല്ലാം പുറമേ സ്ത്രീകൾ ഗർഭകാലത്ത് ഇളനീർ കുടിക്കുന്നത് വളരെ നല്ലതെന്ന് കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കോക്കനട്ട് ഡവലപ്മെന്റ് ബോർഡാണ് ഇതിന്റെ പ്രാധാന്യം വിശദമാക്കിയത്.

ശരീരത്തിനാവശ്യമായ ജലാംശവും ഇലക്ട്രോ ലൈറ്റ്സും പ്രധാനം ചെയ്യാൻ ഇളനീർ കുടിക്കുന്നതു കൊണ്ട് സാധിക്കുമത്രേ.വിറ്റാമിൻ സി, ക്ലോറൈഡ്, മഗ്നീഷ്യം, റിബോഫ്ലാവിൻ, കാൽസ്യം എന്നിവയുടെ കലവറയാണ് ഇളനീർ. അതിനു പുറമേ മിതമായ അളവിൽ ഷുഗറും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

ഗർഭകാലത്ത് പ്രത്യേകിച്ച് ആദ്യത്തെ മൂന്നു മാസം ഗർഭിണികൾക്കുണ്ടാകുന്ന ക്ഷീണം, നിർജലീകരണം, മലബന്ധം എന്നിവയ്ക്ക് ഒരു പരിധി വരെ ആശ്വാസം നൽകുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇളനീരിന് സാധിക്കും. ഗർഭസ്ഥ ശിശുവിന്റെ ശരിയായ വളർച്ചയ്ക്ക് ആവശ്യത്തിന് ജലാംശം ആവശ്യമാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കുവാനും രക്തസമ്മർദ്ദം കുറയുവാനും ആവശ്യത്തിന് രക്തം ഉണ്ടാകുവാനുമൊക്കെ ഇളനീർ ഫലപ്രദമാണെന്നാണ് ഇവർ പറയുന്നത്.