Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശേഷമായില്ലേ? എന്താണ് പ്രശ്നം?

fertility

വിവാഹം കഴിഞ്ഞ് വലിയ താമസമില്ലാതെ നാട്ടുകാർ ചോദ്യം തുടങ്ങും. വിശേഷം വല്ലതും ആയോയെന്ന്. അതേസമയം എന്താണ് തങ്ങളുടെ പ്രശ്നമെന്ന ആകുലതയ്ക്കിടയിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ വന്ധ്യതയെന്നത് മാനസിമായി വിഷമത്തിലാക്കുന്ന ഒരവസ്ഥയാണ്. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവുമെല്ലാം യുവതീയുവാക്കൾക്കിടയിൽ വന്ധ്യത വർധിക്കാൻ കാരണമാകുന്നുണ്ട്.

20 മുതൽ 30 ശതമാനം വരെയാണത്ര യുവതീയുവാക്കൾക്കിടയിൽ കഴിഞ്ഞവര്‍ഷത്തിനിടയിൽ വന്ധ്യതാ നിരക്ക് വർധിച്ചത്. സ്ത്രീകളുടെ ഇടയിൽ വന്ധ്യതാ നിരക്ക് കൂടുവാൻ കാരണമെന്തെന്ന് നോക്കാം

അമിതവണ്ണം

അമിതവണ്ണംമൂലമുണ്ടാകുന്ന ഹോർമോൺ തകരാറുകളാൽ ഗർഭധാരണം വൈകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം കുറച്ചാല്‍ സ്ത്രീയുടെ വന്ധ്യതാപ്രശ്‌നങ്ങള്‍ പകുതി പരിഹരിക്കാനാകുമത്രെ. അമിതവണ്ണമുള്ളപ്പോളുള്ള ഗർഭധാരണം കുട്ടിക്കുൾപ്പടെ ദോഷകരവുമാണ്. അതിനാൽ ശരീരത്തിനയുയോജ്യമായി ഭാരം ക്രമീകരിക്കുക.

വന്ധ്യത അകറ്റാം

മാനസിക സമ്മർദ്ദം

ഓഫീസിലും വീട്ടിലുമെല്ലാം ഡെഡ്​ലൈനിലാണ് സ്ത്രീകൾ ജോലിചെയ്യുന്നത്. ഒരേസമയത്ത് വിവിധ കാര്യങ്ങൾ മാനേജ് ചെയ്യേണ്ടിയും വരുന്നു. ഇത്തരത്തിലുള്ള അമിത മാനസിക സമ്മർദ്ദം ഹോർമോൺ തകരാറുണ്ടാക്കുമെന്നും ഇത് വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

പുകവലി

സിഗരറ്റിൽ ഏതാണ്ട് രണ്ടായിരത്തോളം രാസവസ്തുക്കളുണ്ടത്രെ. പുകവലി പുരുഷന്മാരിൽ ബീജാണുക്കളുടെ എണ്ണം കുറയ്ക്കുന്നു എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. സിഗററ്റിൽ നിന്നുളള പല ടോക്സിനുകളും പുരുഷ വൃഷണങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്. പുകവലിക്കുന്നവരുടെ സാമീപ്യം സ്ത്രീകൾക്കും ദോഷകരമാണ് എന്നതാണ് യാഥാർത്ഥ്യം. ഭര്‍ത്താവ് പുകവലിക്കുന്ന ആളാണെങ്കിൽ ഭാര്യയുടെ ഓവറികളുടെ ചുറ്റുമുളള ദ്രവത്തിൽ നിന്നും നിക്കോട്ടിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

പിസിഒഎസ്‌

കേരളത്തില്‍ വന്ധ്യത കൂടുന്നതിന്റെ മൂന്നിലൊന്നു പാപഭാരവും പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രത്തിനാണ്. ഒരുതരം ഹോര്‍മോണ്‍ പ്രശ്‌നമാണ് യഥാര്‍ഥത്തില്‍ ഇത്. ഈ അവസ്ഥയിൽ രക്തത്തിൽ ആൻഡ്രജൻ ഹോർമോണിന്റെ ആധിക്യം, അമിത രോമവളര്‍ച്ച, അണ്ഡവിസർജനം കൃത്യമായി നടക്കാത്ത അവസ്ഥ, അമിത വണ്ണം ഇവ ഉണ്ടാകാം.

ഗർഭാശയ മുഴക‌ള്‍

ഗർഭപാത്രത്തിൽ മുഴകള്‍ (ഫൈബ്രോയിഡ്സ്) കാണുക വളരെ സാധാരണമാണ്. ഏകദേശം 20 മുതൽ 50 ശതമാനം വരെ സ്ത്രീകളിൽ ഇത്തരം മുഴകൾ കാണാം. ഇവയിൽ തന്നെ 5 മുതൽ 10 ശതമാനം വരെ മാത്രമേ വന്ധ്യതയ്ക്കു കാരണമാകുന്നുളളൂ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഇതു നീക്കം ചെയ്യാനുമാകും.

Your Rating: