Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലത് സ്വാഭാവിക പ്രസവം

newborn-mom

സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്ന ശിശുക്കൾക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂടുതലായിരിക്കുമെന്ന് പുതിയ കണ്ടെത്തൽ. അമ്മയിൽ നിന്നു കുഞ്ഞിലേക്കുള്ള സൂക്ഷ്മാണു വ്യവസ്ഥകളു‌െട കൈമാറ്റം പൂർണമാകുന്നത് സ്വാഭാവിക പ്രസവത്തിലൂടെ മാത്രമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഗർഭാവസ്ഥയിൽ സൂക്ഷ്മാണുവ്യവസ്ഥകളുടെ കൈമാറ്റം നടക്കുന്നുണ്ടെങ്കിലും അതു പൂർണമാകുന്നില്ല. പ്രസവത്തോെടയാണ് ഇത് പൂർണമാകുന്നത്. സ്വാഭാവികരീതിയിൽ ജനിക്കാത്ത കുട്ടികൾക്ക് ഭാവിയിൽ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. സിസേറിയൻ പോലുള്ള മാർഗത്തിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോൾ കുട്ടിയുടെ മാത്രമല്ല അമ്മയുടെയും സൂക്ഷ്മാണുവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നു. ഇതു കുട്ടിയുടെ രോഗപ്രതിരോധശേഷിയെയും ചയാപചയ പ്രവർത്തനങ്ങളെയും നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് അലർജി, അമിതവണ്ണം, ഓട്ടിസം പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയേറെയാണെന്നും ഗവേഷകർ പറയുന്നു.

യുഎസിലെ വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രഫസർ ഷാരോൺ മെറപോൾ ആണ് ഇതു സംബന്ധിച്ച പഠനങ്ങൾക്കു നേതൃത്വം നൽകിയത്. സാധാരണ പ്രസവത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരം തമ്മിലുള്ള സമ്പർക്കവും ഉടനെയുള്ള മുലയൂട്ടലും ശിശുവിന്റെ സൂക്ഷ്മാണുവ്യവസ്ഥകളുടെ വികസനത്തെ ത്വരിതപ്പെടുത്തി നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. ബർത്ത് ഡിഫക്റ്റ് റിസേർച്ച് എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.